ഇന്ത്യ – പാക് സംഘര്‍ഷം നിലനില്‍ക്കേ സമാധാന ആഹ്വാനവുമായി ബോളിവുഡ് താരം സല്മാന് ഖാന്. യുദ്ധമല്ല പരിഹാരം. യുദ്ധം കൊണ്ട് ആര്‍ക്കും ഒരു നേട്ടവുമില്ല. യുദ്ധത്തില്‍ രണ്ട് ഭാഗത്തും നാശം സംഭവിക്കും. അതുകൊണ്ട് യുദ്ധത്തിന് ഉത്തരവ് നല്‍കുന്നവരുടെ കയ്യില്‍ തോക്ക് നല്‍കുക, അവര്‍ പോയി യുദ്ധം ചെയ്യട്ടെയെന്നും സല്മാന് ഖാന് പറഞ്ഞു.യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നവര്‍ പട്ടാളക്കാരെ കുറിച്ച് ചിന്തിക്കണം. കുടുംബങ്ങള്‍ക്ക് മക്കളേയും അച്ഛന്മാരെയുമാണ് യുദ്ധത്തിലൂടെ നഷ്ടപ്പെടുന്നതെന്നും സല്മാന് ഖാന് പറഞ്ഞു.യുദ്ധത്തിൽ രക്തസാക്ഷിയായ കാപ്റ്റൻ മൺദീപ് സിംഗിന്റെ മകളും ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ ഗുർമെഹർ കൗർ യുദ്ധത്തിനെതിരെ സംസാരിച്ചപ്പോൾ RSS പോലുള്ള വലതുപക്ഷ സംഘടനകൾ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു . അങ്ങനെ ഒരു പശ്ചാത്തലത്തിൽ കൂടിയാണ് സൽമാൻ ഖാനിന്റ പ്രസ്താവന രാഷ്ട്രീയ പ്രാധന്യം നേടുന്നത്. ട്യൂബ്ലൈറ്റ് എന്ന പുതിയ സിനിമയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സല്മാന് ഖാന് യുദ്ധത്തിനെതിരെ തുറന്നടിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തൽ കഥ പറയുന്ന ട്യൂബ് ലൈറ്റ് കബീർ ഖാന് ആണ് സംവിധാനം ചെയ്തിരികുന്നത്
യുദ്ധത്തിനെതിരെ സമാധാന ആഹ്വാനവുമായി സൽമാൻ ഖാൻ

Be the first to comment on "യുദ്ധത്തിനെതിരെ സമാധാന ആഹ്വാനവുമായി സൽമാൻ ഖാൻ"