ഗർഭിണികളായിരുന്ന കൗസറിനെയും ബിൽക്കീസിനെയും അറിയുമോ നരേന്ദ്രമോദിക്ക്.?

ഗർഭിണികൾക്ക്‌ ആയുരാരോഗ്യത്തിന് നിർദേശങ്ങൾ നൽകുന്ന നരേന്ദ്രമോദിക്ക് താൻ ഗുജറാത്തിലെ മുഖ്യ മന്ത്രിയായിരുക്കുമ്പോൾ സംഘ് പരിവാർ തീവ്രവാദികൾ ക്രൂരമായി ആക്രമിച്ച രണ്ട് ഗർഭിണികളായ സ്ത്രീകളെ അറിയാമോ? അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തനുമായി പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ഗര്‍ഭിണികള്‍ക്കായി ഒട്ടേറെ വിചിത്ര നിര്‍ദേശങ്ങളും ഉപദേശങ്ങളും പുറത്തിറക്കിയിരിക്കുന്നത്. ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക എന്നിങ്ങനെയുള്ള ഉപദേശങ്ങൾ നൽകുന്ന ബിജെപി ഗവണ്മെന്റിനു കൗസർ ബാനുവിന്റെയും ബിൽക്കീസ് ബാനുവിന്റെയും ഗര്ഭകാലത്തെയും അവരുടെ കുഞ്ഞുങ്ങളെയും കുറിച്ച് സംസാരിക്കാനാവുമോ ?

2002 ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യകാലത്ത് ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു കൗസര്‍ബാനു. സംഘ് തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിനാണ് കൗസർ ഇരയായത്. കൗസറിനെ അവർ വലിച്ചിഴച്ച് വയറ്റില്‍ ത്രിശൂലം കുത്തിക്കയറ്റി ഭ്രൂണാവസ്ഥയിലെ കുഞ്ഞിനെ പുറത്തെടുത്ത് അടുത്തുള്ള തീയിലേക്ക് വലിച്ചെറിഞ്ഞു. പിടഞ്ഞുവീണ കൗസര്‍ബാനുവിനെയും ജീവനോടെ കത്തിച്ചു.

2002ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യയില്‍ ഏറ്റവും ഭീകരമായ ഒന്നായിരുന്നു ബിൽകിസ് ബാനു ബലാത്സംഗക്കേസ്. മാർച്ച് മൂന്നിന് 19കാരിയായ അഞ്ചുമാസം ഗർഭിണിയായ ബില്‍ക്കീസിനെ ഒരു സംഘം ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ അവരുടെ മൂന്നുവയസ്സുള്ള മകളും മാതാവ് ഹലിമയും ബന്ധു ഷമീമും ഉൾപ്പെടുന്നു. 15 വർഷമായി ബിൽകിസ് ബാനു നീതി തേടി പ്രാദേശിക പൊലീസ്, സന്നദ്ധസംഘടന, സി.ബി.ഐ, കോടതികൾ എന്നിവയുടെ സഹായം തേടുന്നു.

‘ഉമ്മയെ എന്റെ മുന്നിൽ വെച്ച് തന്നെ ക്രൂരമായി കൊന്നു. മൂന്ന് വയസ്സുള്ള എന്റെ കുഞ്ഞിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. അവളുടെ തല കല്ലില്‍ തട്ടി തെറിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ച് പോയ ഞാന്‍ ഒരു കുന്നിൻ മുകളിൽ കിടന്നത് ഒന്നര ദിവസമായിരുന്നു.’ ബില്‍ക്കീസ് ബാനുവിന്റെ വാക്കുകളാണ്.

Be the first to comment on "ഗർഭിണികളായിരുന്ന കൗസറിനെയും ബിൽക്കീസിനെയും അറിയുമോ നരേന്ദ്രമോദിക്ക്.?"

Leave a comment

Your email address will not be published.


*