‘റേപ് ചിലപ്പോഴക്കെ നല്ലതാണ്.’ ഇന്ത്യൻ രാഷ്ട്രീയക്കാരുടെ 8 സ്ത്രീവിരുദ്ധപ്രസ്താവനകൾ

മധ്യപ്രദേശില്‍ കഴിഞ്ഞയാഴ്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ കൂട്ടബലാത്സംഗത്തിനു ഇരയായി മരണപ്പെട്ടതിന് പിന്നലെ ബിജെപി മന്ത്രി ബാബുലാല്‍ ഗൗര്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ‘പീഡനം ചിലപ്പോഴൊക്കെ നല്ലതാണ്, ചിലപ്പോള്‍ മോശമാണെന്നുമായിരുന്നു’ മന്ത്രിയുടെ പരാമര്‍ശം.മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രിയും നിയമ മന്ത്രിയുമാണ് ബാബുലാല്‍. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത് . എന്നാൽ ഇതിനു മുമ്പും പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ തികച്ചും സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്

വിവിധ സന്ദർഭങ്ങളിലായുള്ള ഇന്ത്യൻ രാഷ്ട്രീയക്കാരുടെ  കുപ്രസിദ്ധമായ എട്ടു സ്ത്രീ വിരുദ്ധ പരാമർശങ്ങൾ വായിക്കാം ഇവിടെ.

1 ) എങ്ങനെയുള്ള ഗേൾ ഫ്രണ്ടാണിത് , നിങൾ 50 കോടി വിലയുള്ള ഗേൾ ഫ്രണ്ടിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ?.  നരേന്ദ്ര മോഡി ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ് റാലിയിൽ ശശി തരൂറിനെയും ഭാര്യ സുനന്ദ പുഷ്ക്കരിനെയും കുറിച്ചു നടത്തിയ പരാമർശം’

(AP Photo/Altaf Qadri)

2 ) സ്ത്രീകൾ പെൺകുട്ടികളുടെ ശരീര സൗന്ദര്യത്തിൽ മാത്രം ശ്രെദ്ധിക്കുന്നതു കൊണ്ടാണ് ഗുജറത്തിൽ പോഷകാഹാര കുറവുണ്ടാകുന്നത്,  വാൾ സ്ട്രീറ്റ് ജേർണളുമായുള്ള അഭിമുഖത്തിൽ നരേന്ദ്ര മോഡി നടത്തിയ പരാമർശം

3 ) ഈ ബിൽ നടപ്പിൽ വരുന്നതിലൂടെ ആനുകൂല്യം ലഭിക്കുന്നത് നഗരങ്ങളിലെ കൊച്ചമ്മമാർക്കു മാത്രമാണ്, എന്ന് പറഞ്ഞാൽ ( പേർ കാതി ഔറതേൻ ) മുടി മുറിച്ച സ്ത്രീകൾക്ക് മാത്രമാണ് , ജെ ഡി യു നേതാവ് ശരത് യാദവ് ലോകസഭയിൽ സ്ത്രീ സംവരണ ബില്ലിനെ എതിർത്ത് കൊണ്ട് നടത്തിയ പരാമർശം

4 ) പെൺകുട്ടികൾ  16ആം  വയസിൽ കല്യാണം കഴിക്കുക , അപ്പോൾ അവര്ക് അവരുടെ ലൈംഗിക ആവിശ്യത്തിന്  ഭർത്താവിനെ കിട്ടും ,അതുകൊണ്ട് സ്ത്രീകൾക്ക് ലൈംഗിക ആവശ്യത്തിനായി പുറത്തു എവിടെയും പോകേണ്ട ആവശ്യമില്ല ,ഹരിയാന ഖാപ് പഞ്ചായത്ത് നേതാവ്  സുബെ  സിംഗ് സൈമൻ നടത്തിയ പരാമർശം

5 ) ആൺ കുട്ടികൾ ആൺ കുട്ടികൾ തന്നെയായിരിക്കും, തെറ്റുകൾ സംഭവിക്കും, സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് ബലാത്സംഗത്തെ കുറിച്ച് നടത്തിയ പരാമർശം

6 ) ഞാൻ എന്റെ കുട്ടികളോട് പോയി സിപിഐഎം സ്ത്രീകളെ റേപ് ചെയ്യാൻ പറയും, തൃണമൂൽ കോൺഗ്രസ് നേതാവ് ‘തപസ് പാൽ’ നടത്തിയ വിവാദ പരാമർശം

7 ) സ്ത്രീ ഒരിക്കലും സ്വാതന്ത്യ്രം അർഹിക്കുന്നില്ല അവൾ അർഹിക്കുന്നത് സംരക്ഷണം മാത്രമാണ് , ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശം

8 ) മുംബൈ തെരുവുകളിൽ ചില സ്ത്രീകൾ ലിപ്സ്റ്റിക്കും പൗഡറും ഇട്ട് ഇന്ത്യയിലെ രാഷ്ടിയകരെയും ജനാധിപത്യത്തെയും അധിക്ഷേപിക്കുന്നത് പോലെയാണ് കാശ്മീരിൽ തീവ്രവാദികളും ചെയ്യുന്നത് , ബി ജെ പി നേതാവ് മുഖ്‌താർ അബാസ് നഖ്‌വി മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരാമർശം

Compiled by Noufal Araldka 

Be the first to comment on "‘റേപ് ചിലപ്പോഴക്കെ നല്ലതാണ്.’ ഇന്ത്യൻ രാഷ്ട്രീയക്കാരുടെ 8 സ്ത്രീവിരുദ്ധപ്രസ്താവനകൾ"

Leave a comment

Your email address will not be published.


*