https://maktoobmedia.com/

ഗാന്ധിക്ക് പകരം രാംദേവ് . ഗാന്ധി മെമ്മോറിയൽ ഇപ്പോൾ പതഞ്ചലിയുടെ ഗോഡൗൺ

ചരിത്രമുറങ്ങുന്ന ഗുജറാത്തിലെ ഗാന്ധി സ്‌മൃതി കണ്ട് ഇപ്പോൾ പതഞ്ചലിയുടെ ഉത്പന്നങ്ങൾ സൂക്ഷിക്കുന്ന ഗോഡൗൺ. 1922ൽ ബ്രിട്ടീഷ് ഭരണകൂടം ജയിലിടക്കുന്നതിനു മുമ്പ് ഗാന്ധിയെ വിചാരണ ചെയ്ത ഇടമാണ് ഗാന്ധി സ്‌മൃതി കണ്ട്. ചരിത്രാന്വേഷകരും യാത്രികരും നിരന്തരം സന്ദർശിക്കുന്ന സ്ഥലമാണ് ഇത്.

ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ചലി ആയുർവേദിക് കമ്പനിയുടെ ഉത്പന്നങ്ങളാണ് നിലവിൽ ഇവിടെ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. ഗാന്ധിയുടെ ആദ്യകാല ഫോട്ടോഗ്രാഫുകൾ , ഫയലുകൾ , പെയിന്റിംഗുകൾ എന്നിവ ഗാന്ധി മെമ്മോറിയലിൽ സൂക്ഷിച്ചുവെച്ചിരുന്നു. അവിടെയാണ് രാംദേവിന്റെ ചിത്രങ്ങൾ , പതഞ്ചലി നെയ്യ് , ബാനറുകൾ എന്നിവ നിലവിൽ കാണുന്നത്.

എന്നാൽ , സംഭവത്തെ കുറിച്ച് ആരാഞ്ഞപ്പോൾ ഗാന്ധി സ്‌മൃതി പതഞ്ചലി സ്റ്റോക്ക് റൂമായ വിവരം താനറിഞ്ഞിരുന്നില്ലെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്റെ പ്രതികരണം.

Photo – DNA

Be the first to comment on "ഗാന്ധിക്ക് പകരം രാംദേവ് . ഗാന്ധി മെമ്മോറിയൽ ഇപ്പോൾ പതഞ്ചലിയുടെ ഗോഡൗൺ"

Leave a comment

Your email address will not be published.


*