അർണബിനെ പൊളിച്ചടക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ

റിപ്പബ്ലിക്ക് ചാനൽ സ്ഥാപകനും വാർത്താവതാരകനുമായ അർണാബ് ഗോസ്വാമിയെ പൊളിച്ചടക്കുന്ന നിയമവിദ്യാര്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അർണബ് തന്നെ വ്യത്യസ്ത അവസരങ്ങളിൽ മാറ്റിമാറ്റി പറയുന്ന ദൃശ്യങ്ങൾ ചേർത്തുവെച്ച് , ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ അവസരവാദിയാണ് അർണബ് എന്ന് നിയമവിദ്യാർഥിയായ വാലി റഹ്‌മാനി.

ബീഫ് വിഷയത്തിൽ തീവ്രസംഘികൾക്കെതിരെയായിരുന്നു ടൈംസ് നൗവിൽ ആയിരുന്നു അർണബിന്റെ നിലപാട്. എന്നാൽ റിപ്ലബിക് ചാനലിൽ ബീഫ് കഴിച്ചു മതവികാരം വ്രണപ്പെടുത്തുന്നവർക്കെതിരെ ആയിരുന്നു അർണബിന്റെ ആക്രോശം.

വീഡിയോ കാണാം :

ഇന്ത്യ- പാക്കിസ്ഥാൻ മത്സര സമയത്ത് അതിതീവ്രഹൈന്ദവദേശീയതയുടെ നാവായിരുന്നു  അർണാബ് എന്ന് വാലി റഹ്‌മാനി പറയുന്നു. ഇങ്ങനെയാണോ ഒരു ‘സെക്കുലർ മാൻ ” എന്ന് നിരന്തരം സ്വയം വിശേഷിപ്പിക്കുന്ന ജേണലിസ്റ് ചെയ്യേണ്ടതെന്ന് വാലി ചോദിക്കുന്നു.

ബിജെപി ഫണ്ട് ചെയ്യുന്ന ചാനലിൽ പ്രവർത്തിക്കുന്ന അർണാബിന് താൻ ബിജെപി അഫിലിയേഷനുള്ള മാധ്യമപ്രവർത്തകനാണ് എന്ന് സ്വയം പുറത്തുപറയാനുള്ള ആർജ്ജവവുമുണ്ടോയെന്നും വിദ്യാർത്ഥി ചോദിക്കുന്നു.

Be the first to comment on "അർണബിനെ പൊളിച്ചടക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ"

Leave a comment

Your email address will not be published.


*