ഒരുമിച്ചു നിന്നാല്‍ മറ്റൊരു ലോകം സാധ്യമാണ്’ വൈറലായി ജെര്‍മി കോര്‍ബിന്റെ പ്രസംഗം

ബ്രീട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ ഗ്ലാസ്ടന്‍ബറി ഫെസ്റ്റിവലിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സദസ്സിലും ജെർമിയുടെ പ്രസംഗത്തെ ഹർഷാരവത്തോടെയാണ് ബ്രിട്ടനിലെ ജനങ്ങൾ സ്വീകരിച്ചത്. ഒരുകോടിയിലധികം പേർ സോഷ്യൽ മീഡിയയിൽ ഇതിനകം പ്രസംഗം ശ്രവിച്ചുകഴിഞ്ഞു.

”ചെറിയ ഉറക്കത്തിനു ശേഷം സിംഹങ്ങളെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കൂ.. ഒരിക്കലും പരാജയപ്പെടുത്താന്‍ കഴിയാത്ത വിധം ശക്തി നേടൂ.. ഉറക്കത്തില്‍ നിങ്ങളെ ബന്ധനത്തിലാക്കിയ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ .. നമ്മളാണ് ഭൂരിപക്ഷം, അവര്‍ കുറച്ച് പേരേ ഉള്ളൂ.. മറ്റൊരു ലോകം സാധ്യമാണ്, നമ്മള്‍ ഒരുമിച്ച് നിന്നാല്‍” പിബി ഷെല്ലിയുടെ കവിത ഉദ്ധരിച്ചു ജെർമി പറഞ്ഞു.

രാജ്യങ്ങൾ തമ്മിൽ മതിലുകളല്ല പാലങ്ങളാണ് നിർമ്മിക്കേണ്ടത് എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനോടുള്ള ജെർമിയുടെ ഉപദേശം.

ബ്രിട്ടനിലെ പ്രതിപക്ഷനേതാവും ലേബർപാർട്ടി അദ്ധ്യക്ഷനുമാണ് ജെർമി കോർബിൻ . 1983-മുതൽ പാർലമെന്റ് അംഗമാണ്.2015ലാണ് ലേബർപാർട്ടി നേതൃപദവിയിൽ എത്തുന്നത്.

Be the first to comment on "ഒരുമിച്ചു നിന്നാല്‍ മറ്റൊരു ലോകം സാധ്യമാണ്’ വൈറലായി ജെര്‍മി കോര്‍ബിന്റെ പ്രസംഗം"

Leave a comment

Your email address will not be published.


*