ദളിത് മുസ്ലിം വേട്ടക്കെതിരെ ‘മുസ്ലിം ഇന്ത്യ’ കാമ്പയിൻ

Family members of Pehlu Khan

രാജ്യത്തെ മുസ്ലിംകൾക്കെതിരെയും ദളിതുകൾക്കെതിരെയുമുള്ള സംഘം ചേർന്നുള്ള ഹിന്ദുത്വവാദികളുടെയും ഗോരക്ഷക്കാരുടെയും കൊലപാതകങ്ങൾക്കെതിരെ ഓൺലൈനിൽ കാമ്പയിനുമായി മുസ്ലിം ഇന്ത്യ നെറ്റ്‌വർക്ക്. രാജ്യത്തെ മുസ്ലിംകൾക്ക് ഭരണഘടനപരമായ പരിരക്ഷകൾ ഉറപ്പുവരുത്തുന്നതിന് വേണ്ടി പൗരാവകാശപ്രവർത്തകർ രൂപീകരിച്ച കൂട്ടായ്മയാണ് മുസ്ലിം ഇന്ത്യ

കൊലപാതകികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക , ഇരകളുടെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക , സംഘഹിംസകളെ തടയാനും ന്യൂനപക്ഷ സംരക്ഷണത്തിനും കൃത്യമായ നിയമങ്ങൾ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുള്ള പരാതി പ്രധാനമന്ത്രിക്കും പ്രസിഡന്റിനും അയക്കുകയാണ് ‘ മുസ്ലിം ഇന്ത്യ ‘ പ്രവർത്തകർ.

” ഈ കൊലപാതകങ്ങൾ വളരെ പെട്ടെന്നുണ്ടാവയാണെന്നു ഞങ്ങൾ വിശ്വസിക്കുന്നില്ല. ഇവയ്ക്കു പിന്നിൽ കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. ഇന്ത്യയിലെ മുസ്ലിംകൾക്കിടയിൽ ഭീതി പരത്തുകയാണ് അവരുടെ ലക്‌ഷ്യം. ഇതിനെ ചെറുക്കാൻ എല്ലാവിധ ജനാധിപത്യകക്ഷികളോടുമൊപ്പം പ്രവർത്തിക്കാൻ മുസ്ലിം ഇന്ത്യ തയ്യാറാണ്. ” ‘ മുസ്ലിം ഇന്ത്യ ‘ കൺവീനർ അസദ് അഷ്‌റഫ്‌ മക്തൂബ് മീഡിയയോട് പറഞ്ഞു.

Photo – Hindustan Times

Be the first to comment on "ദളിത് മുസ്ലിം വേട്ടക്കെതിരെ ‘മുസ്ലിം ഇന്ത്യ’ കാമ്പയിൻ"

Leave a comment

Your email address will not be published.


*