‘ടോട്ടോച്ചാൻ’ ; ഏകദിന ബാലവകാശ ചലച്ചിത്ര ശില്പശാലയും ചർച്ചയും.

സിനിമകളെ മുൻ നിർത്തി കുട്ടികളുടെ അവകാശങ്ങളെ കേന്ദ്രീകരിച്ച് , ദിശ കോഴിക്കോട് കോഴിക്കോട് ശിശുസംരക്ഷണവകുപ്പുമായ് ചേർന്ന് ഏകദിന ബാലവകാശ ചലച്ചിത്രശില്പശാലയും ചർച്ചയും ഒരുക്കുന്നു.കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ സ്കൂൾ,കോളനികൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ശില്പശാല. ജൂലായ് രണ്ട് ഞായറാഴ്ച കോഴിക്കോട് മാനഞ്ചിറ ടവേർസ് നളന്ദക്കു സമീപമുള്ള മിനിതീയേറ്ററിൽ പകൽ 10 മണിക്ക് ശില്പശാല ആരംഭിക്കും.

ഷിഹാവുദ്ദീൻ പൂക്കോട്ടൂർ, ജില്ല ശിശുസംരക്ഷ ഓഫീസർ ഷീബ മുമ്താസ് , അഡ്വ.മരിയ , യുപിഎസ്സി പരീക്ഷയിൽ ഇരുപത്തിയെട്ടാം റാങ്ക് നേടിയ ഹംന മറിയം എന്നിവർ പങ്കെടുക്കും.

” അവരെല്ലാരും ഒന്നൊന്നിച്ച് കൂടി ,സിനിമയൊക്കെ കണ്ട്, അവരേക്കുറിച്ചെല്ലാം മതിവരുവോളം പറയുവാനും അവരുടെ ആശയങ്ങൾ പങ്കുവെക്കാനുമുള്ളൊരുവേദി. അവരുടെ അവകാശങ്ങളെ- ക്കുറിച്ചടുത്തറിയാനൊരു വേദി. സിനിമയിലൂടെ കാഴ്ചയിലൂടെ ആശയങ്ങളിലൂടെ അവർക്കവരുടെ ലോകത്തെ കൂടുതൽ പുതുമയുള്ളതാക്കാനുള്ള ചെറിയൊരവസരം ” സംഘാടകർ പറയുന്നു

Be the first to comment on "‘ടോട്ടോച്ചാൻ’ ; ഏകദിന ബാലവകാശ ചലച്ചിത്ര ശില്പശാലയും ചർച്ചയും."

Leave a comment

Your email address will not be published.


*