തലശ്ശേരിയില്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. ഓട്ടോറിക്ഷ ഡ്രൈവറായ ശ്രീജന്‍ബാബുവിനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. തലക്കും കൈകാലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ശ്രീജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോഡ്രൈവറും ദേശാഭിമാനി പത്രവിതരണ ഏജന്റുമായ ശ്രീജന്‍ബാബു എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ കെ രമ്യയുടെ ഭര്‍ത്താവാണ്.
Be the first to comment on "ആര്‍എസ്എസ് ഭീകരത: സിപിഎം പ്രവര്ത്തകന് വെട്ടേറ്റു"