ഇസ്രായേൽ : ആർ എസ് എസുകാരുടെ ഇഷ്ടദേശം

Prime Minister Narendra Modi is all smiles as he shakes hands with Israeli Prime Minister Benjamin Netanyahu before embracing him in his famous bear hug during a welcome ceremony upon his arrival at Ben Gurion airport near Tel Aviv, Israel, on Tuesday ( AP)

ആർ എസ് എസുകാരുടെ ഇഷ്ടദേശമാണ് ഇസ്രായേൽ . ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആർ എസ് എസ് ശാഖകളിലൂടെ രാഷ്ട്രീയപ്രവേശനം നേടിയ നിലവിലെ പ്രധനമന്ത്രി നരേന്ദ്രമോദിയാണ്

സംഘ് പരിവാർ പ്രചാരകനായ അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കുമ്പോളാണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രിയെ ഇന്ത്യ ആദ്യമായി സ്വീകരിക്കുന്നത്. ഫലസ്തീനിൽ സമാനതകളില്ലാത്ത കുരുതിക്കു നേതൃത്വം നൽകിയ ഏരിയൽ ഷാരോണിനെയായിരുന്നു 2003 ൽ ഇന്ത്യയുടെ അതിഥിയായി വാജ്‌പേയി സ്വീകരിച്ചത്.

1991 ൽ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ പ്രതിപക്ഷനേതാവും സംഘ് പരിവാർ പ്രചാരകനായ എൽകെ അദ്വാനി ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ കോൺഗ്രസ്സ് ഗവണ്മെന്റിനു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഉപപ്രധാനമന്ത്രി ആയിരിക്കെ ജസ്വന്ത് സിംഗിനോടൊപ്പം അദ്വാനി 2000 ൽ ഇസ്രായേൽ സന്ദർശിക്കുകയുണ്ടായി.

ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട് ഐൻസ്റ്റീൻ ഇസ്രായേൽ രാജ്യത്തിന്റെ രൂപീകരണത്തിനായി പിന്തുണ ചോദിച്ചപ്പോൾ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അതിനെ തള്ളിക്കളഞ്ഞിരുന്നു. ആ അവസരത്തിൽ ഇസ്രായേൽ രാഷ്ട്രത്തിനു പിന്തുണ പ്രഖ്യാപിച്ചത് ഇന്ത്യയിൽ ആർ എസ് എസ് സൈദ്ധാധികനായ ഗോൾ വാൾക്കർ ആയിരുന്നുവെന്നു ചരിത്രപുസ്തകങ്ങൾ ഉദ്ധരിക്കുന്നു.

ഇസ്ലാമിന്റെ ആഗോളമായ വളർച്ചക്ക് തടയിടാൻ ഇസ്രായേലിനു ശക്തിയുണ്ട് എന്നായിരുന്നു ആർ എസ് എസ് വിശ്വസിച്ചിരുന്നത്. ആ കാരണം കൊണ്ടുതന്നെയാണ് ഇസ്രായേലിനു നിരുപാധികമായ പിന്തുണ നൽകാൻ സംഘ് പരിവാറിന് സാധിക്കുന്നതും. ഹിന്ദുത്വ ഫാസിസവും സയണിസ്റ്റ് ഫാസിസവും തമ്മിലുള്ള സമാനതകൾ കുറിച്ചു നിരവധി സർവകലാശാലകളിൽ ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്.

Be the first to comment on "ഇസ്രായേൽ : ആർ എസ് എസുകാരുടെ ഇഷ്ടദേശം"

Leave a comment

Your email address will not be published.


*