സംഘ്കൊലകളെ എതിര്‍ക്കുന്നത് തെറ്റെന്ന് സെന്‍കുമാര്‍

‘ പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണം’ , സമകാലികമലയാളം നടത്തിയ അഭിമുഖത്തില്‍ സംസ്ഥാനത്തിന്റെ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിന്റെ വാക്കുകളാണിവ. അഭിമുഖത്തിലുടനീളം ഇസ്ലാമികതീവ്രവാദത്തെ കുറിച്ച് സംസാരിച്ച സെന്‍കുമാര്‍ ഹിന്ദുത്വഫാസിസത്തിനെ പരോക്ഷമായി പിന്തുണക്കുന്ന പ്രസ്താവനകളും നടത്തിയത് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നു.

എന്തുകൊണ്ടാണ് ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത്? കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും’- മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന സംഘ്പരിവാര്‍ വാദങ്ങളെ പൂര്‍ണമായും ന്യായീകരിച്ച് അഭിമുഖത്തില്‍ സെന്‍ കുമാര്‍ ചോദിക്കുന്നു.

‘ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്. എന്നിട്ടു പോലും സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ല. ആ ഓപ്പണ്‍നെസ്സ് അവര്‍ക്കുണ്ട്.’ സെന്‍കുമാര്‍ പറയുന്നു.

ആര്‍എസ്എസിനെയും ഐഎസിനെയും തുല്യപ്പെടുത്താനാവില്ലെന്ന് പറയുന്ന സെന്‍കുമാര്‍ ‘നാഷണല്‍ സ്പിരിറ്റിനെതിരായ തീവ്രവാദത്തിനാണ്’ ഞാനെതിരെന്നും കൂട്ടിച്ചേര്‍ക്കുന്നു

Be the first to comment on "സംഘ്കൊലകളെ എതിര്‍ക്കുന്നത് തെറ്റെന്ന് സെന്‍കുമാര്‍"

Leave a comment

Your email address will not be published.


*