https://maktoobmedia.com/

ആ സഹനസമരത്തിനു പതിമൂന്നാണ്ട്. ഇന്നും നീതി ലഭിക്കാതെ മണിപ്പൂർ

പതിമൂന്നു വർഷങ്ങൾക്ക് മുമ്പ് ഒരു ജൂലായ് 15 നാണു മണിപ്പൂരിൽ നിന്നും ആ ചിത്രങ്ങൾ ലോകം കാണുന്നത്. 12 വനിതകൾ തങ്ങളുടെ വസ്ത്രങ്ങൾ മൊത്തം അഴിച്ചു പൂർണനഗ്നരായി ഒരു വെളുത്ത ബാനറും പിടിച്ചു തെരുവിലിറങ്ങിയത്. ” ഇന്ത്യൻ ആർമി , ഞങ്ങളെ റേപ്പ് ചെയ്യൂ ” എന്നായിരുന്നു ആ ബാനറിൽ ചുവന്ന പെയിന്റുകൾ കൊണ്ട് എഴുതിയിരുന്നത്. 2004 ജൂലായ് 11 നു ആസ്സാം റൈഫിൾസിലെ 17 പട്ടാളക്കാർ ചേർന്ന് മനോരമയെന്ന മുപ്പത്തിരണ്ടുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതിനോടുള്ള തീരാത്ത രോഷമായിരുന്നു ആ അപൂർവതകളുള്ള സമരം.

തീവ്രവാദി എന്നാരോപിച്ചു യാതൊരു തെളിവുകളുമില്ലാതെയായിരുന്നു മനോരമയെ റൈഫിൾസിലെ പട്ടാളക്കാർ പിടിച്ചുകൊണ്ടുപോവുന്നത്. പിറ്റേ ദിവസം , ക്രൂരമായ നിലയിൽ പീഡിപ്പിക്കപ്പെട്ട് , കൊല്ലപ്പെട്ട നിലയിൽ മനോരമയെ കണ്ടെത്തുകയായിരുന്നു. മനോരമയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തത് 16 ബുള്ളറ്റുകളായിരുന്നു. മനോരമ നിരവധി തവണ ക്രൂരമായി ബലാല്സംഗത്തിനിരയായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.

ഇൻഫാലിലെ റൈഫിൾസ് ഹെഡ് ക്വാർട്ടേഴ്‌സിനു മുൻവശമായിരുന്നു ആ 12 സ്ത്രീകളുടെ മാർച്ച് നീങ്ങിയിരുന്നത്. രാജ്യം കെട്ടിപ്പൊക്കിയ എല്ലാ ‘ അഭിമാനങ്ങൾക്കും ” മീതെയുള്ള തിരിച്ചടിയായിരുന്നു ആ സമരം. നിങ്ങൾ ഞങ്ങളെ സംരക്ഷിക്കുന്നു എന്ന വ്യാജേന പോറ്റിവളർത്തിയ സൈന്യം ഞങ്ങളെ തന്നെ ബലാൽസംഗം ചെയ്ത കൊല്ലുകയാണെന്ന് ആ വനിതാപോരാളികൾ വിളിച്ചുപറഞ്ഞു. മതിയായിട്ടില്ലെങ്കിൽ ഞങ്ങളെയും റേപ്പ് ചെയ്യൂ എന്ന് അവർ ആവശ്യപ്പെട്ടു. ഇതിനെല്ലാം ഹേതുവായ , മണിപ്പൂർ അടക്കം എട്ടോളം സംസ്ഥാനത്ത് നിലവിലുള്ള, പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം(ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ്- ആക്ട് 1958പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിൽ സമരങ്ങൾ സജീവമാവാൻ തുടങ്ങി.

മണിപ്പൂരിലെ ഇംഫാൽ താഴ്വരയിലെ മാലോം ടൌണിലെ ബസ് സ്റ്റോപ്പിൽ വച്ച്, 2000 നവംബർ രണ്ടിന് ആസ്സാം റൈഫിൾസിലെ പട്ടാളക്കാർ മെയ്റ്റി വിഭാഗത്തിലെ, ബസ് കാത്തു നിന്ന, പത്തു പേരെ വെടി വെച്ച് കൊലപ്പെടുത്തി. മൗലോം കൂട്ടക്കൊല എന്നറിയപ്പെട്ട ഈ സംഭവത്തെ തുടർന്നാണ് ഇറോം ശർമ്മിള അന്നുതന്നെ തന്റെ നിരാഹാര സമരം തുടങ്ങിയത്. 16 വര്ഷം ആ അതിജീവനസമരം നീണ്ടുനിന്നെങ്കിലും അഫ്‌സ്പ ഇന്നും പിൻവലിച്ചിട്ടില്ല.

1958-ൽ ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയതാണ് സായുധസേനാ പ്രത്യേകാധികാര നിയമം അഥവാ അഫ്‌സ്​പ. നിയമം ലംഘിക്കുന്നവർക്കോ അഞ്ചിൽ കൂടുതൽ പേർ സംഘം ചേർന്നാലോ ആയുധങ്ങൾ കൈവശം വെച്ചാലോ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധസേനയ്ക്ക് നിയമം അധികാരം നൽകുന്നു. അഫ്സ്പ നി­യ­മ­പ്ര­കാ­രം സൈ­ന്യ­ത്തി­ന് ആരെ എപ്പോൾ വേ­ണ­മെ­ങ്കി­ലും അറ­സ്റ്റു ചെ­യ്യാ­നും കേ­സ് എടുക്കാതെ തട­വിൽ വെ­ക്കാ­നും അധി­കാ­ര­മു­ണ്ട്.സർക്കാറിനെതിരായി കൂ­ട്ടം കൂ­ടു­ക­യോ, നി­യ­മം കൈ­യ്യി­ലെ­ടു­ക്കു­ന്ന­താ­യി തോ­ന്നു­ക­യോ ചെ­യ്യു­ന്ന സമ­യ­ങ്ങ­ളിൽ സൈ­ന്യ­ത്തി­ന് ഇട­പെ­ടാ­വു­ന്ന­താ­ണ്. ഏത് വീ­ട്ടി­ലും എപ്പോൾ വേ­ണ­മെ­ങ്കി­ലും പ്ര­ത്യേ­കി­ച്ച് കാ­ര­ണ­മൊ­ന്നും കൂ­ടാ­തെ തി­ര­ച്ചിൽ നട­ത്താ­വു­ന്ന­താ­ണ്.

പോരാടുന്ന മണിപ്പൂരിലെ ജനതയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. നാമേറെ മറന്നുപോയെങ്കിലും വ്യത്യസ്തഭാവത്തിലും രൂപത്തിലും അവർ സമരം തുടരുകയാണ്. നാം കെട്ടിപ്പൊക്കിയ ദേശീയബിംബങ്ങൾക്കു നേരെ അവരുടെ ജീവിതസുരക്ഷയ്ക്കും അഭിമാനത്തിനും വേണ്ടി.

Be the first to comment on "ആ സഹനസമരത്തിനു പതിമൂന്നാണ്ട്. ഇന്നും നീതി ലഭിക്കാതെ മണിപ്പൂർ"

Leave a comment

Your email address will not be published.


*