സംവരണവും സാമൂഹ്യനീതിയും : ജിഗ്നേഷ് മെവാനി നാളെ കോഴിക്കോട്ട്

ഭൂഅധികാരസംരക്ഷണസമിതി കോഴിക്കോട്ട് ‘ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംവരണവും സാമൂഹ്യനീതിയും ‘ എന്ന തലക്കെട്ടില്‍ സംസഥാനകണ്‍വെന്‍ഷനും സെമിനാറും സംഘടിപ്പിക്കുന്നു. ഗുജറാത്തിലെ ബ്രാഹ്മണിക്ക് വേട്ടകളെ അതിജീവിച്ച ദലിത് അവകാശപോരാളികളുടെ നേതൃനിരയിലെ ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ 28 ന് വൈകീട്ട് നളന്ദ ഓഡിറ്റോറിയത്തിലാണ് പരിപാടി.

സംഘാടകരിലൊരാളും ദലിത് ആക്ടിവിസ്റ്റുമായ ഒപി രവീന്ദ്രന്‍ എഴുതുന്നു :
” ഇന്ത്യൻ അക്കാദമിക് മേഖലയിൽ 80% വരുന്ന ‘പിന്നോക്ക- ന്യൂനപക്ഷ- ദളിത്-ആദിവാസി വിഭാഗങ്ങളുടെ പ്രാതിനിധ്യം എന്താണ്?
കേരളത്തിലെ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം എത്രയാണ്?
പെയ്ഡ് അദ്ധ്യാപകരെ സർക്കാർ സ്ഥാപനങ്ങളിൽ നിയമിച്ചതു മൂലമുണ്ടാകുന്ന പ്രാതിനിധ്യ നഷ്ടം ആർക്കാണ്?
എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ PSC യ്ക്ക് വിടേണ്ടതുണ്ടോ?
എയ്ഡഡ് മേഖലയിൽ സംവരണേതരവിഭാഗങ്ങളിലെ കീഴ്ത്തട്ടിനെ എങ്ങനെയാണ് പരിഗണിക്കുന്നത്?
ഇവിടെ സംവരണം നടപ്പാക്കേണ്ടതുണ്ടോ?
എയ്ഡഡ് മേഖലയിൽ സാമൂഹിക നീതി സാദ്ധ്യമാണോ? സെമിനാർ നാളെയാണ്.
പങ്കെടുക്കാൻ മറക്കരുത്.
നേരിട്ട് വിളിക്കാൻ കഴിയാഞ്ഞതിൽ അതിയായി ഖേദിക്കുന്നു.”

Be the first to comment on "സംവരണവും സാമൂഹ്യനീതിയും : ജിഗ്നേഷ് മെവാനി നാളെ കോഴിക്കോട്ട്"

Leave a comment

Your email address will not be published.


*