ജുനൈദിന്റെ ഓര്‍മക്കായി മതപാഠശാല. സാമ്പത്തികപിന്തുണ പ്രഖ്യാപിച്ച് പിണറായി

തീവ്രഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റ കുടുംബത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെ പഠിപ്പിക്കാനുള്ള കേന്ദ്രം സ്ഥാപിക്കാന്‍ സഹായം നല്‍കുമെന്ന് കേരളമുഖ്യമന്ത്രി പിണറായി വിജയന്‍. ജുനൈദിന്റ ഉപ്പയും ഉമ്മയും സഹോദരനും മുഖ്യമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി.

ഹരിയാനയിലെ ഖംപി ഗ്രാമത്തില്‍ ആരംഭിച്ച മതപാഠശാലയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ജുനൈദിന്റെ ഉമ്മ മുഖ്യമന്ത്രിയോട് സഹായം ചോദിച്ചു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ഒരു പാഠശാല ജുനൈദിന്റെ ഓര്‍മയ്ക്കായി നടത്തണമെന്നത് മകളുടെ ആഗ്രഹമാണെന്ന് അവര്‍ പറഞ്ഞു. പാഠശാലയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് പിണറായി വിജയന്‍ അറിയിച്ചു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് കുടുംബാംഗങ്ങളെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി. ഹരിയാന സംസ്ഥാന സെക്രട്ടറി സുരേന്ദ്ര മാലിക്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പമാണ് ജുനൈദിന്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കേരളഹൌസില്‍നിന്ന് ഭക്ഷണം കഴിച്ചശേഷമാണ് കുടുംബം മടങ്ങിയത്

Be the first to comment on "ജുനൈദിന്റെ ഓര്‍മക്കായി മതപാഠശാല. സാമ്പത്തികപിന്തുണ പ്രഖ്യാപിച്ച് പിണറായി"

Leave a comment

Your email address will not be published.


*