ഗവര്‍ണര്‍, പിണറായി ജനപ്രതിനിധിയാണ്. കേന്ദ്രത്തിന്റെ ബാല്യക്കാരനല്ല

തിരുവനന്തപുരത്തെ ക്രമ സമാധാനവുമായും ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലയുമായും ബന്ധപ്പെട്ടുള്ള ഗവര്‍ണര്‍ പി സദാശിവത്തിന്റെ ട്വീറ്റ് ഏറെ ചര്‍ച്ചയാവുന്നു. ഗവര്‍ണറുടേത് അധികാരപരിധിക്കപ്പുറത്തെ ഇടപെടലാണെന്ന് വിമര്‍ശിച്ചുള്ള സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ ശുക്കൂറിന്റെ എഴുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു.

അഡ്വ ശുക്കൂര്‍ എഴുതിയ കുറിപ്പ് വായിക്കാം

നമ്മുടെ ഗവർണ്ണർ ജ. സദാശിവത്തിന്റെ ട്വീറ്റ് അത്ര നിസ്സാരമല്ല. ഗവർണ്ണറുടെ ഭാഷ പോലും അപകടം പിടിച്ചതും അധികാര പരിധിക്കു പുറത്തുള്ളതുമാണ്.
അദ്ദേഹം പറയുന്നത് ” Summoned chief Minister.”  Summon എന്നത് ഒരു ലീഗൽ ഭാഷയാണ്. Summon എന്നാൽ order ( someone ) to be present , A written notice for a person to appear before a court … അഥവാ ഒരാളെ ” അധികാരത്തോടെ ” വിളിച്ചു വരുത്തുന്ന പ്രക്രിയ, പ്രത്യേകിച്ചും അയാൾക്കെതിരെ മറ്റൊരാൾ പരാതിപ്പെട്ടാൽ. ഈ വാക്കിനു സവിശേഷ അർത്ഥം ഈ ഘട്ടത്തിൽ നാം കാണേണ്ടതുണ്ട്.

നമ്മുടെ ഭരണഘടന ഗവർണ്ണർക്കു മുഖ്യ മന്ത്രിയെ Summon ചെയ്യാനുള്ള അധികാരം നൽകുന്നുണ്ടോ?
കൂട്ടത്തിൽ State Police chief നെ നേരിട്ടു Summon ചെയ്യാനുള്ള അധികാരം ഉണ്ടോ?

എന്തിനാണ് ഇരുവരെയും Summon ചെയ്തത്, തിരുവനന്തപുരത്തെ Law & order issue വിൽ എന്തു നടപടി എടുത്തു എന്നറിയുവാനാണ്. അഥവാ തിരുവനന്തപുരത്തെ ക്രമ സമാധാനം തകർന്നുവെന്നും ആ കാര്യത്തിൽ എന്തു നടപടി എടുത്തു എന്നറിയുവാനാണ് ഈ Summons എന്നു ചുരുക്കം.
ഇതിന്റ തുടർച്ച എന്ന നിലയിൽ അദ്ദേഹം പറയുന്നത് മുഖ്യ മന്ത്രി പറഞ്ഞത്രെ ” കുമ്മനം രാജശേഖരനെയും RSS മുഖ്യനെയും കാണാമെന്നും എന്നിട്ടു സമാധാനത്തിനു ആഹ്വാനം ചെയ്തു കൊള്ളാമെന്നും ” !

നമ്മുടെ ഭരണഘടനയുടെ അനുഛേദം 152 മുതൽ 237 വരെ ചർച്ച ചെയ്യുന്നത് ഗവർണ്ണറുടെ അധികാരങ്ങളെ കുറിച്ചാണ്. സംസ്ഥാന നിയമസഭ വിളിച്ചു കൂട്ടുവാനും പിരിച്ചുവിടാനും ഗവർണ്ണർക്കു അധികാരം നൽകുന്നുവെങ്കിലും മുഖ്യമന്ത്രിയെ വിളിപ്പിച്ചു ദൈനം ദിന കാര്യത്തിൽ ഇടപെട്ടു ഇന്ന ഇന്ന വ്യക്തികളോട് സംസാരിക്കണമെന്നു പറയുവാൻ അധികാരമുണ്ടോ?
മുഖ്യമന്ത്രിയുടെ ചുമതല പറയുന്നതു നോക്കാം
Article 167 in The Constitution Of India 1949
167. Duties of Chief Minister as respects the furnishing of information to Governor, etc It shall be the duty of the Chief Minister of each State
(a) to communicate to the Governor of the State all decisions of the council of Ministers relating to the administration of the affairs of the State and proposals for legislation;
(b) to furnish such information relating to the administration of the affairs of the State and proposals for legislation as the Governor may call for; and
(c) if the Governor so requires, to submit for the consideration of the Council of Ministers any matter on which a decision has been taken by a Minister but which has not been considered by the Council
ഇവിടെ മുഖ്യമന്ത്രിക്കു ഗവർണ്ണറെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താം ,എന്നാൽ മുഖ്യമന്ത്രിയെ summon ചെയ്യുവാൻ അധികാരം നൽകുന്നില്ല.
ഇങ്ങിനെ ഭരണഘടനയുടെ അധികാര പരിധിക്കു അപ്പുറത്ത് ഗവർണ്ണർ പ്രവർത്തിക്കുമ്പോൾ എന്തു കൊണ്ടാണ് രാഷ്ട്രീയ നേതൃത്വം മൗനം പാലിക്കുന്നത്?
ജൂലൈ മാസം ആദ്യവാരം പശ്ചിമ ബംഗാളിൽ ക്രമസമാധവുമായി ബന്ധപ്പെട്ട് ഗവർണ്ണർ കെ എൻ ത്രിപാഠി മുഖ്യമന്ത്രി മമത ബാനർജിയെ വിളിപ്പിച്ചപ്പോൾ, “എന്നെ പേടിപ്പിക്കേണ്ട ” എന്ന നിലപാടാണ് സ്വീകരിച്ചത്.

ഇവിടെ നമ്മുടെ മുഖ്യമന്ത്രി എന്തിനായിരുന്നു പോയത്?
അദ്ദേഹം പോകാൻ പാടില്ലായിരുന്നു.
ഗവർണ്ണർ ഉപയോഗിക്കുന്ന വാക്കുകൾക്കു വലിയ അർത്ഥ വ്യാപ്തി ഉണ്ട്. തിരഞ്ഞെടുക്കപ്പെട്ട മുഖ്യ മന്ത്രി ജനങ്ങളുടെ പ്രതിനിധിയാണ്, കേന്ദ്രത്തിന്റെ ബാല്യക്കാരൻ അല്ല.

Be the first to comment on "ഗവര്‍ണര്‍, പിണറായി ജനപ്രതിനിധിയാണ്. കേന്ദ്രത്തിന്റെ ബാല്യക്കാരനല്ല"

Leave a comment

Your email address will not be published.


*