ഗൗരി: ഹിന്ദുത്വപരിവാറിനോട് കലഹിച്ച അമ്പത്തഞ്ചുകാരി

ഹിശാം അഹ്മദ്

ആയുധം കൊണ്ട് നിശബ്ദരാക്കപ്പെട്ടവരുടെ പട്ടിക എം.എം കൽബുർഗിയിൽ നിന്ന് ലങ്കേശിലേക്ക് നീളുമ്പോൾ, ഗൗരി ലങ്കേശ് ഹിന്ദുത്വക്കെതിരെ ഉയർത്തിയിരുന്ന ശക്തമായ വാദങ്ങളുടെ മൂർച്ച തന്നെയാകണം ഗൗരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.

ഗൗരി തന്റെ ഫെയ്സ് ബുക്ക് പ്രാഫൈലിൽ ഹൈദരാബാദ് സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ചിത്രം ‘കുറ്റവാളികളെ ശിക്ഷിക്കുക’ എന്ന അടിക്കുറിപ്പോടെ വെക്കുമ്പോൾ ആരോടായിരുന്നു ഗൗരി ലങ്കേശ് യുദ്ധം പ്രഖ്യാപിച്ചിരുന്നത് എന്നും വ്യക്തമാകുന്നു,

ശ്രദ്ധേയമായ മറ്റൊന്നുണ്ട്, കഴിഞ്ഞ നവംബറിൽ ബിജെപി എം.പി പ്രഹ്ലാദ് ജോഷി സുമർപ്പിച്ച ഒരു അപകീർത്തി കേസിൽ ഗൗരി ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു, പിന്നീട് ജാമ്യം ലഭിച്ചു. 2008ൽ ജോഷിയെ അപകീർത്തിപ്പെടുത്തുന്ന ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു എന്നതായിരുന്നു ഗൗരിക്കെതിരെയുള്ള കേസ്.
(On 23 January 2008, Gauri published an article titled Darodegilada BJP galu)

കേസന്വേഷണം തുടങ്ങിയ ശേഷം, ആധികാരികമല്ലാതെത്തന്നെ ജനങ്ങളുടെ വിരലുകൾ ഒരു വിഭാഗത്തിലേക്ക് നീങ്ങുമ്പോൾ കൽബുർഗി വധം പോലെ ഉത്തരങ്ങളില്ലാതെ നീണ്ടു പോകാനാണ് സാധ്യത.

യുക്തി വാദിയും, അന്ധവിശ്വാസ-വിരുദ്ധ പ്രവർത്തകനുമായിരുന്ന പ്രഫസർ നരേന്ദ്ര ദബോൽക്കർ, 2013 ആഗസ്റ്റ് പൂനെയിൽ പോയിന്റ് ബ്ലാങ്കിൽ കൊല്ലപ്പെടുമ്പോൾ,
ആശയങ്ങൾക്കു നേരെയാണ് അവർ തോക്ക് ചൂണ്ടുന്നത്. അവരുടെ ശബ്ദത്തിനപ്പുറത്തേക്ക് നിശബ്ദത എന്ന ശാഠ്യം.

കൊലപാതകം ആസൂത്രിതമായിരുന്നു, ഗൗരിയെ ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ മൂന്ന് ബൈക്കുകൾ ഗൗരിയെ പിന്തുടർന്നിരുന്നു. വീടിനു മുന്നിൽ വെച്ച് ആക്രമണം നടക്കുമ്പോൾ വീട്ടിൽ വെളിച്ചമുണ്ടായിരുന്നില്ല. സി.സി.ടി.വി എന്ന ആദ്യ തെളിവ് ഇവിടെ അവസാനിക്കുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം, കൽബുറഗി വധത്തിന് ശേഷം കർണാടകത്തിലെ മിക്ക മാധ്യമ പ്രവർത്തകരും പോലീസ് സുരക്ഷ ആവശ്യപ്പെട്ടപ്പോൾ ഗൗരിയുടെ ജീവന് ഭീഷണി ഒന്നും ഇല്ല എന്നായിരുന്നു കർണാടക ഡി.ജി.പി ആർ.കെ ദത്ത മറുപടി നൽകിയത്,

പി ലങ്കേശ്,
ഗൗരിയുടെ അച്ചൻ 2000ത്തിൽ മരണപ്പെടുമ്പോൾ ബാക്കിവെച്ച ‘ലങ്കേശ് പത്രികേ ‘ സഹോദരൻ ഇന്ദ്രജിത് ഏറ്റെടുക്കുകയും ‘ഗൗരി ലങ്കേശ് പത്രികേ ‘ എന്ന പുതിയ പ്രസിദ്ധീകരണം ഗൗരി നടത്തിപ്പോരുകയും ചെയ്തിരുന്നു, നിലനിൽപ്പിന്റെ നീചതകളെ തുറന്നെഴുതി ശക്തമായ നിലപാടെടുത്ത് ശ്രദ്ധേയമായിരുന്നു..

രോഹിത് വെമുല സംഭവത്തിൽ ശ്രദ്ധേയനയായ കനയ്യാ കുമാർ എന്ന ജെ.എൻ.യു വിദ്യാർത്ഥി ഗൗരിയെ ‘അമ്മ’ എന്ന് വിളിക്കുമായിരുന്നു, ശബ്ദിക്കുന്ന യൗവ്വനങ്ങളെ ദത്തെടുത്തിരുന്നു ഈ അമ്മ.

ബംഗളുരു പോലീസ് ഏറ്റവും കൂടുതൽ ജാഗ്രതയോടെ നിൽക്കുന്ന ദിവസത്തിൽ, റോഡിലെ മുഴുവൻ സേനയും നിൽക്കുമ്പോൾ കൊലപാതകം നടന്നിരിക്കുന്നു എന്നത് അതിശയകരമാണ്. ബി.ജെ.പിയുടെ ‘മംഗളൂരു ചലോ’ റാലിയെ സംരക്ഷിക്കാൻ എല്ലാ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിരുന്ന സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്.

ഗൗരി ലങ്കേശ്, ധീര മാധ്യമപ്രവർത്തക, തിന്മക്കെതിരെ ശബ്ദമുയർത്തി. കൊല്ലപ്പെട്ടു.

ഫാറൂഖ് കോളേജില്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Be the first to comment on "ഗൗരി: ഹിന്ദുത്വപരിവാറിനോട് കലഹിച്ച അമ്പത്തഞ്ചുകാരി"

Leave a comment

Your email address will not be published.


*