ഭീരുക്കള്‍ , മതഭ്രാന്തന്‍മാര്‍.. ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ക്കെതിരെ റാണ അയ്യൂബ്

” എന്റെ സുഹൃത്തും തന്റെ ഗുജറാത്ത് ഫയല്‍സ് ഈയടുത്ത് കന്നടയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിരിക്കുന്നു. ഭീരുക്കളേ , മതഭ്രാന്തരേ , നിങ്ങള്‍ വെറുക്കപ്പെട്ടവരാണ്” പ്രമുഖമാധ്യമപ്രവര്‍ത്തകയും ഹിന്ദുത്വപരിവാറിന്റെ കടുത്ത വിമര്‍ശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകവാര്‍ത്തയറിഞ്ഞ് റാണ അയ്യൂബ് പ്രതികരിച്ചു.

മുന്‍പ് പലതവണ സംഘപരിവാര്‍ ആക്രമണത്തിന് വിധേയയായിട്ടുള്ളയാളാണ് ഗൗരി ലങ്കേഷ്. കൽബുർഗിയുടെ കൊലപാതകത്തിലും യു . ആർ അനന്തമൂർത്തിക്കെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെ ഉയർന്ന പ്രതിഷേധത്തിൻറെ മുന്നണിയിലുണ്ടായിരുന്നു ഗൗരി. ബി ജെ പിയുടെയും ആർ എസ് എസിൻറെയും നയങ്ങളെ ശക്തമായി വിമർശിച്ചിരുന്നു

ഗൗരിയുടെ വീടിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകരും നൂറുകണക്കിന് സിപിഐഎം ഉള്‍പ്പടെ വ്യത്യസ്തരാഷ്ട്രീയപാര്‍ട്ടികളിലെ പ്രവര്‍ത്തകരും സമരം ശക്തമാക്കുകയാണ്.

”കല്‍ബര്‍ഗി , പന്‍സാരെ , ധാബോല്‍ക്കര്‍ , ഗൗരി ലങ്കേഷ്.. ഒരേ ഗണത്തില്‍ പെടുന്നവര്‍ കൊല്ലപ്പെടുമ്പോള്‍ എത്തരത്തിലുള്ളവരാണ് കൊലപാതകികളെന്ന് മനസ്സിലാവും” ഗാനരചയിതാവും കവിയുമായ ജാവേദ് അക്തര്‍ പ്രതികരിച്ചു.

Be the first to comment on "ഭീരുക്കള്‍ , മതഭ്രാന്തന്‍മാര്‍.. ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ക്കെതിരെ റാണ അയ്യൂബ്"

Leave a comment

Your email address will not be published.


*