ശശികലക്കെതിരെ നടപടി. പിണറായി നിര്‍ദേശം നല്‍കിയതായി സൂചന

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതായി സൂചന. എഴുത്തുകാര്‍ക്ക് നേരെ നടത്തിയ വിദ്വേഷ പ്രസംഗം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എറണാകുളം റൂറല്‍ എസ്പിക്കാണ് അന്വേഷണ ചുമതല.

എഴുത്തുകാരെ ഭീഷണിപ്പെടുത്തി സംസാരിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ വി.ഡി സതീഷനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയത്. ആയുസ്സിന് വേണ്ടി മൃത്യുഞ്ജയഹോമം കഴിപ്പിച്ചാല്‍ നല്ലത്, ഇല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നായിരുന്നു ശശികലയുടെ ഭീഷണി. പറപ്പൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിദ്വേഷ പ്രസംഗം.
പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയിട്ടുള്ള പ്രസംഗത്തില്‍ പോലീസ് കേസെടുത്തില്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചവര്‍ക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പിണറായിയുടെ പോലീസ് കാണിക്കുന്ന അലംഭാവം അവരുടെ ആര്‍.എസ്.എസ്. പ്രീണനമാണ് വ്യക്തമാക്കുന്നത്. കണ്ണന്താനത്തിന് വിരുന്നു ഒരുക്കുന്ന തിരക്ക് കഴിഞ്ഞാല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് കൂടെ ഒന്ന് ശ്രദ്ധിക്കണമെന്നും സതീഷന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയയിലെ ചില കുറിപ്പുകള്‍ :

ശശികല പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയിട്ടുള്ള പ്രസംഗത്തില്‍ പോലീസ് കേസെടുത്തില്ല എന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന വി ഡി സതീശന്‍െറ പ്രസ്താവനയാണ് എന്നെ അല്‍ഭുതപ്പെടുത്തുന്നത്.

ഇത് കേരളാ പോലിസാണ് ഭായ്!

| സിപി മുഹമ്മദലി

ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ തുറന്ന ഭീഷണി വന്ന സ്ഥിതിക്ക് മദനിയുടെ ഏതെങ്കിലും പഴയ പ്രസംഗം കൂടി എടുത്തിടണം എന്നിട്ട് ഒരു കേസ് എടുക്കണം. എങ്കിലെ’ No:1 കേരളം’ ആകൂ.

| റെനി അലിന്‍

ശശികലയുടെ കൊലവിളിക്കെതിരെ സിപിഐഎം നിലപാട്‌ വ്യക്തമാക്കി.

ഇനി മുതൽ മതേതര മൃതുൻജയ ഹോമം പാർട്ടി നേരിട്ട്‌ നടത്തും.

| ഷമീര്‍ കെ മുണ്ടോത്ത്

1. ശ്രീ. വി.ഡി. സതീശൻ എംഎൽഎ ഡിജിപിക്ക് കൊടുത്ത പരാതിയിന്മേൽ പോലീസ് എന്ത് നടപടി എടുക്കുന്നു എന്നറിയാൻ കൗതുകമുണ്ട്. (മരുന്നിട്ട് കൊടുക്കേണ്ട എന്ന് തീരുമാനിക്കുമോ?)
2. ജാമ്യമില്ലാ കേസുകൾ ചുമത്തപ്പെട്ടവർ പുറത്ത് ‘വിലസുന്നത്’ എങ്ങനെയാണ് ?

| അന്‍ഷാദ് കൊളത്തൂര്‍

Be the first to comment on "ശശികലക്കെതിരെ നടപടി. പിണറായി നിര്‍ദേശം നല്‍കിയതായി സൂചന"

Leave a comment

Your email address will not be published.


*