‘ക്ഷണിച്ചിരുന്നില്ല. എല്ലാ ഭാവുകങ്ങളും’ കോഴിക്കോട്ടെ പരിപാടിയെക്കുറിച്ച് കമല്‍ഹാസന്‍

ഫാസിസത്തിനെതിരെ കോഴിക്കോട്ടു സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുന്നില്ലെന്ന് ചലചിത്രതാരം കമല്‍ ഹാസന്‍.

കേളുവേട്ടന്‍ സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കമല്‍ ഹാസനും പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള ഫ്‌ളക്‌സുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പരിപാടി ഞാന്‍ അറിയുകപോലുമില്ലെന്നും ആരും ക്ഷണിച്ചില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്‌ കമല്‍ ഹാസന്‍.

‘ കേരള മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടികാഴ്ചയില്‍ കോഴിക്കോട് പരിപാടിയെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. ഒക്ടോബര്‍ വരെ എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ബിഗ് ബോസ് ഹൗസിലായിരിക്കും. പരിപാടിക്ക് എല്ലാ ഭാവുകങ്ങളും ഞാന്‍ നേരുന്നു’- കമല്‍ ട്വിറ്ററില്‍ കുറിച്ചു.

സെപ്റ്റംബര്‍ 16 ശനിയാഴ്ച്ചയാണ് സെമിനാര്‍. കന്നട ചലചിത്ര പ്രവര്‍ത്തകയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ചേതന തീര്‍ത്ഥഹള്ളി സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്

Be the first to comment on "‘ക്ഷണിച്ചിരുന്നില്ല. എല്ലാ ഭാവുകങ്ങളും’ കോഴിക്കോട്ടെ പരിപാടിയെക്കുറിച്ച് കമല്‍ഹാസന്‍"

Leave a comment

Your email address will not be published.


*