വെടിയുണ്ടകളെ ഭയമില്ല.എഴുത്ത് തുടരുമെന്ന് കാഞ്ച ഐലയ്യ

വെടിയുണ്ടകളെ തനിക്ക് ഭയമില്ലെന്നും ദലിത് വിഷയങ്ങളെക്കുറിച്ച് ജീവനുള്ള കാലത്തോളം എഴുതുമെന്നും കാഞ്ച ഐലയ്യ. എഴുത്ത് തുടര്‍ന്നാല്‍ നാവരിയുമെന്ന് പറഞ്ഞവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു രാജ്യത്തെ അറിയപ്പെട്ട മനുഷ്യാവാകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ.

‘വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്സ്’ എന്ന പുസ്തകം പുറത്ത് വന്നതിന് ശേഷം നിരവധി ഭീഷണികള്‍ ഐലയ്യക്ക് നേരെ വന്നിരുന്നു. പുസ്തകമിറക്കിയതിന്റെ പേരില്‍ ആര്യ-വൈശ്യ ഇഖ്യ പ്രവര്‍ത്തകര്‍ കാഞ്ച ഐലയ്യയുടെ കോലം കത്തിക്കുകയും പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐലയ്യയുടെ നാവരിയുമെന്ന് ഭീഷണികളുണ്ടായി.

” എല്ലാ ക്ഷേത്രങ്ങളിലും വൈശ്യര്‍ക്ക് ഒരു പ്രത്യേക ധര്‍മ ശൃംഖല ഉണ്ട്, എല്ലാവരും അവര്‍ക്ക് തുല്യരാണെങ്കില്‍, അവര്‍ ക്ഷേത്രങ്ങളില്‍ നിര്‍മ്മിച്ച എല്ലാ ഗസ്റ്റ്ഹൗസുകളിലും ദലിതുകള്‍ക്കായി കുറഞ്ഞത് രണ്ടു മുറികള്‍ അനുവദിക്കണം” പുസ്തകത്തിനെതിരെ വാളോങ്ങുന്നവരോട് കാഞ്ച ഐലയ്യ പറഞ്ഞു.

ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിൻറെ സൈദ്ധാന്തികരിലൊരാളായ കാഞ്ച ഐലയ്യ  ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്‌. ആദ്യത്തെ ദലിത്ബഹുജൻ ആനുകാലികമായ നലുപുവിൻറെ അമരക്കാരിലൊരാൾ‌ കൂടിയാണ് ഐലയ്യ.

. “ഞാൻ എന്തു കൊണ്ട് ഹിന്ദുവല്ല”, “എരുമദേശീയത”, “ദൈവമെന്ന രാഷ്ട്രമീമാംസകൻ: ബ്രാഹ്മണിസത്തോടുള്ള ബുദ്ധൻറെ വെല്ലുവിളി”, തുടങ്ങി ഏറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. കൂടാതെ ദേശീയ ദിനപത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും തുടർച്ചയായി ലേഖനങ്ങളെഴുതുന്നു. കാഞ്ച ഐലയ്യയുടെ ഏറ്റവും പുതിയ പുസ്തകമാണ്‌ പോസ്റ്റ് ഹിന്ദു ഇന്ത്യ (Post-Hindu India).സെയ്ജ് പബ്ലിക്കേഷനാണ്‌ ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Be the first to comment on "വെടിയുണ്ടകളെ ഭയമില്ല.എഴുത്ത് തുടരുമെന്ന് കാഞ്ച ഐലയ്യ"

Leave a comment

Your email address will not be published.


*