മാഗസിനില്‍ പശുവിന്റെ ആളുകളെ പിണക്കരുതെന്ന് കോളേജ്. പറ്റില്ലെന്ന് വിദ്യാര്‍ത്ഥികള്‍

” ബീഫ്‌, ദളിതൻ, വിപ്ലവം, സോഷ്യലിസ്റ്റ്‌, രക്തസാക്ഷി, പാകിസ്ഥാൻ, ദൈവങ്ങൾ, വലത്പക്ഷം, നവമുതലാളിമാർ, മാപിളമാർ, ചേട്ടന്മാർ, അരിവാൾ, ചന്ദ്രക്കല, ത്രിശൂലം,…, …,”

സെന്‍സറിങ്ങ് ആണ്.
ഇത്യാദി സംഗതികളൊന്നും കോളേജ്‌ മാഗസിനിൽ ഉപയോഗിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ് ലഭിച്ചിരിക്കുകയാണ് നാദാപുരം ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്. 2016-2017 വര്‍ഷത്തെ കോളേജ് മാഗസിനായ ”ഇമിരിച്ചല് ചൂടാന്തിരി പൊയച്ചല് ” ആണ് പ്രകാശനം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികളിലെത്തിക്കാനാവാതെ പ്രിന്‍സിപ്പാളുടെ കത്തിക്കിരയാവുന്നത്.

രാഷ്ട്രീയ അതിപ്രസരമെന്ന് പറഞ്ഞ് ഹിന്ദുത്വത്തിനും ഭരണകൂടത്തിനുമെതിരെയുള്ള എഴുത്തുകള്‍ നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു കോളേജ് അധികൃതര്‍.

മാഗസിന്‍ അധികൃതര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് :

” കവർ പേജിലെ പശുവിന്റെ ചിത്രം ഒഴിവാക്കണമെന്നാണവർ ആദ്യം പറഞ്ഞത്‌.

” ആമുഖത്തിലെ ‘ബീഫ്‌ ‘ മാറ്റണം, ‘ ദളിതൻ ‘ എന്ന് ഉപയോഗിക്കരുത്‌. “

” ‘പാകിസ്ഥാനെ’ കുറിച്ച്‌ ഒരക്ഷരം മിണ്ടരുത്‌ “

” കവിതയിലെ ‘ സോഷ്യലിസ്റ്റ്‌’ പ്രയോഗം വെട്ടിമാറ്റണം “

” ‘ദൈവങ്ങളെ’ കുറിച്ച്‌ മിണ്ടിപ്പോവരുത്‌

” ‘രക്തസാക്ഷികളെ’ ഓർക്കരുത് “

” ലേഖനത്തിലെ ‘വിപ്ലവം’ പാടില്ല, കേസ്‌ വരും.. “

” പശുകൊലപാതകങ്ങൾക്കെതിരെയുള്ള ലേഖനം പാടെ ഒഴിവാക്കണം “,

” ‘ഫാസിസ്റ്റ്‌ വിരുദ്ധ’ ചോദ്യങ്ങളുള്ളതിനാൽ അഭിമുഖം ഉൾപെടുത്തരുത്‌ “

കുട്ടികൾ വഴങ്ങില്ലെന്ന് കണ്ടപ്പോൾ അവരുടെ ” ഔദാര്യത്തിൽ ” ചിലതൊക്കെ ഒഴിവാക്കി തന്നു. പശുവിന്റെ ആൾക്കാരാണ് രാജ്യം ഭരിക്കുന്നത്‌. അതോണ്ട്‌ ഇതൊക്കെ വച്ച്‌ മാഗസിനിറക്കിയാൽ കലാപമുണ്ടാവും എന്നൊക്കെയാണ് ഇപ്പോൾ അവർ പറയുന്നത്‌.

ചുരുക്കിപ്പറഞ്ഞാൽ ചുറ്റും നടക്കുന്നതിനെതിരെ ഒരക്ഷരം മിണ്ടരുതെന്ന്. അഞ്ച്‌ പ്രണയ കവിതയും മൂന്ന് പൈങ്കിളി കഥയും വെച്ച്‌ ‘കളിക്കുടുക്ക’ ഇറക്കാനല്ല കഴിഞ്ഞ അഞ്ചര മാസം ഇതിന്റെ പിറകെ ഓടി നടന്നത്‌. ആവിഷ്കാര സ്വാതന്ത്രത്തിന് മേൽ കൈകടത്തുന്ന നടപടിക്കതിരെ ശക്തമായ പ്രതിരോധങ്ങളുമായി നാദാപുരം ഗവ കോളേജിലെ പേടിയില്ലാത്ത വിദ്ദ്യാർത്ഥികൾ വരാന്തയിലേക്കിറങ്ങുകയാണ്.

Be the first to comment on "മാഗസിനില്‍ പശുവിന്റെ ആളുകളെ പിണക്കരുതെന്ന് കോളേജ്. പറ്റില്ലെന്ന് വിദ്യാര്‍ത്ഥികള്‍"

Leave a comment

Your email address will not be published.


*