മോഡിയെ വിമര്‍ശിച്ചതിന് പ്രകാശ് രാജിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ചലച്ചിത്ര നടൻ പ്രകാശ്​ രാജിനെതിരെ കേസ്​​. തനിക്ക്​ കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ മോദിയുടെയും യോഗിയുടെയും ‘അഭിനയ’ത്തിന്​ നൽകാൻ തോന്നുന്നുവെന്ന് ബംഗളൂരുവിൽ ഡി.വൈ.എഫ്​.ഐ​ കർണാടക സംസ്ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്യുന്നതിനിടെ പ്രകാശ് രാജ് പരിഹസിച്ചതിനെതിരെയാണ് കേസ്.

ഗൗരി ല​ങ്കേഷി​​​​നെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു ​കൊണ്ടാണ്​ ഇൗ പരാമർശം പ്രകാശ് രാജ് നടത്തിയത്.

ലക്നൗ കോടതിയിൽ ഒരു അഭിഭാഷകനാണ്​ കേസ്​ നൽകിയത്​. കേസിൽ ഒക്​ടോബർ ഏഴിന്​ കോടതി വാദം കേൾക്കും.

Be the first to comment on "മോഡിയെ വിമര്‍ശിച്ചതിന് പ്രകാശ് രാജിനെതിരെ കേസ്"

Leave a comment

Your email address will not be published.


*