ദലിത് വിദ്യാര്‍ത്ഥിക്ക് നേരെ തിരുവനന്തപുരത്ത് എബിവിപി ക്രൂരത

തിരുവനന്തപുരം വിടിഎം എൻഎസ്എസ് കോളേജിൽ ദളിത് വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച് നഗ്നനാക്കി നടത്തി. കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അഭിജിത്തിനെയാണ് എബിവിപിക്കാർ ക്രൂരതയ്ക്ക് ഇരയാക്കിയത്.

എബിവിപി മെമ്പർഷിപ് എടുക്കാൻ വിസമ്മതിച്ച തന്നെ നേരത്തെ എബിവിപിക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അഭിജിത് പറയുന്നു. ചെഗുവേരയുടെ ചിത്രം വാൾപേപ്പർ ആക്കി എന്ന കാരണം പറഞ്ഞാണ് അഭിജിതിനെ കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ നഗ്നനാക്കി മർദിച്ചത്.

എബിവിപിയില്‍ പ്രവർത്തിക്കണം എന്നതിന് വഴങ്ങാത്തതാണ് അഭിജിത്തിനെ ക്രൂരമായി പീഡിപ്പിക്കാൻ കാരണം. കോളേജ് ഗ്രൗണ്ടില്‍ വെച്ച് നഗ്നനാക്കി മർദ്ദിച്ചു, തുടർന്ന് ഇനിമുതൽ എബിവിപി പരിപാടികളിൽ പങ്കെടുത്തില്ല എങ്കിൽ കൂടുതൽ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എബിവിപി പ്രവര്‍ത്തകര്‍.

ആർഎസ്എസുകാർ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ സജിൻ ഷാഹുലിന്റെ ഫോട്ടോ അഭിജിതിന്റെ മൊബൈലില്‍ കണ്ടതോടെ എബിവിപിക്കാര്‍ കൂടുതല്‍ പ്രകോപിതരാവുകയായിരുന്നു

Be the first to comment on "ദലിത് വിദ്യാര്‍ത്ഥിക്ക് നേരെ തിരുവനന്തപുരത്ത് എബിവിപി ക്രൂരത"

Leave a comment

Your email address will not be published.


*