കൊച്ചിയില്‍ കാറ്റലോണിയന്‍ പ്രക്ഷോഭത്തിന് മലയാളികളുടെ ഐക്യദാര്‍ഢ്യം

കൊച്ചിയിലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ വേദിയിൽ കാറ്റലോണിയൻ പ്രക്ഷോഭത്തിനു പിന്തുണയർപ്പിച്ചു ഒരു പറ്റം യുവാക്കളെത്തി. ആരാധക ശ്രദ്ധയാകർഷിച്ച സ്പെയിൻ- ബ്രസീൽ മൽസരത്തിലാണു കേരളത്തിലെ ബാർസലോണ ആരാധക കൂട്ടമായ കൂളെസ്‌ ഓഫ്‌ കേരള വ്യത്യസ്ത ബാനറുമായി എത്തിയത്‌.

കാറ്റലോണിയ ഈസ്‌ നോട്ട്‌ സ്പെയിൻ എന്ന് എഴുതിയ ബാനർ ഇതിനോടകം തന്നെ ദേശീയ അന്തർദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. സ്പെയിനിൽ നിന്നു മാറി സ്വതന്ത്ര രാജ്യമാവണെന്നാവശ്യപ്പെട്ട്‌ കാറ്റലോണിയ ഇപ്പോൾ പ്രക്ഷോഭത്തിലാണു. കഴിഞ്ഞയാഴ്ച നടന്ന ഹിതപരിശോധന അംഗീകരിക്കില്ലെന്ന നിലപാടിലാണു സ്പെയിൻ. കാറ്റലോണിയ പ്രവിശ്യയിൽ നിന്നുള്ള ബാർസലോണ ക്ലബ്‌ കാറ്റലോണിയൻ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നുണ്ട്‌.
ഈയൊരു സാഹചര്യത്തിലാണു കേരളത്തിലെ ബാർസ ആരാധകർ വ്യത്യസ്തമായി ചിന്തിച്ചത്‌.

കൂളെസ്‌ ഓഫ്‌ കേരള അംഗങ്ങളായ റിസ്‌ വാൻ, അജ്നാസ്‌, പ്രണവ്‌ , അർജുൻ എന്നിവരാണു ഈ സംഘത്തില്‍ ഉണ്ടായിരുന്നത്‌. ഇതിനു പുറമേ ഉത്തര കൊറിയ ഭരണാധികാരി കിം ജോംഗിനു പിന്തുണയർപ്പിച്ചും ആളുകളെത്തിയതും പുതുമയായി.

Be the first to comment on "കൊച്ചിയില്‍ കാറ്റലോണിയന്‍ പ്രക്ഷോഭത്തിന് മലയാളികളുടെ ഐക്യദാര്‍ഢ്യം"

Leave a comment

Your email address will not be published.


*