വംശവെറിയർ ഡൽഹിയിൽ നൈജീരിയൻ യുവാവിനെ കെട്ടിയിട്ട് തല്ലി

മോഷണക്കുറ്റം ആരോപിച്ച്‌ നൈജീരിയൻ യുവാവിനെ കെട്ടിയിട്ട്‌ ക്രൂരമായി ,തല്ലിച്ചതച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് സംഭവം. നിരവധി ആഫ്രിക്കൻ വിദ്യാർഥികൾ താമസിക്കുന്ന മാളവ്യനഗറിലാണ് ദൽഹി നിവാസികളുടെ വംശവെറി പ്രകടമായത്. തൂണിൽ കെട്ടിയിട്ട് യുവാവിനെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് മിനുട്ടുകളോളം ഇരുമ്പടക്കമുള്ള വടികൾ ഉപയോഗിച്ച് .മർദ്ധിക്കുകയായിരുന്നു.

ആളുകൾ കൂട്ടം കൂടി യുവാവിനെ ക്രൂരമായി മർദ്ധിക്കുന്നത് നോക്കിനിൽക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് നൈജീരിയൻ യുവാവിനെ അറസ്റ് ചെയ്യുകയും അക്രമികളെ വെറുതെ വിടുകയും ചെയ്തു.

എൻഡി ടിവി പുറത്തുവിട്ട വീഡിയോ ദൃശ്യത്തിൽ ഏറെ അസ്വസ്ഥപ്പെടുത്തുന്ന രംഗങ്ങളാണുള്ളത്. തന്നെ തല്ലുന്നവരോട് ദയയ്ക്ക് വേണ്ടി യാചിക്കുന്ന യുവാവിനെ വീണ്ടും വീണ്ടും മർദ്ധിക്കുകയായിരുന്നു . ” ആ മുളകുപൊടി എടുക്കൂ.. നന്നായി തല്ലൂ ” വീഡിയോവിൽ അക്രമികൾ പറയുന്നത് കേൾക്കാം

ഡൽഹിയിൽ കഴിഞ്ഞ മാസങ്ങളായി ആഫ്രിക്കൻ വംശജരോടുള്ള വംശീയവെറി വർദ്ധിക്കുകയാണ്. നോയിഡയിൽ അടക്കം നൈജീരിയൻ യുവാക്കളെ ക്രൂരമായി മർദ്ധിച്ചത് ഏറെ വാർത്തശ്രദ്ധ നേടിയിരുന്നു.

Be the first to comment on "വംശവെറിയർ ഡൽഹിയിൽ നൈജീരിയൻ യുവാവിനെ കെട്ടിയിട്ട് തല്ലി"

Leave a comment

Your email address will not be published.


*