മോഡിക്കെതിരെ ഗുജറാത്തില്‍ കരിങ്കൊടി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ കരിങ്കൊടി പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍. ബാദ്ഭട്ട് ബാരേജ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനെതിരെയായിരുന്നു മോഡിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.

തങ്ങളുടെ ബോട്ടുകളില്‍
കരിങ്കൊടി കെട്ടിയായിരുന്നു മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിറങ്ങിയതും മോഡിയെ വരവേറ്റതും. ഈ പദ്ധതി നടപ്പിലാകുന്നതോടെ മത്സ്യങ്ങളുടെ പ്രജനനശേഷി തകരുമെന്നും മത്സ്യ സമ്പത്തിനെ അത് ബാധിക്കുമെന്നുമാണ് പ്രതിഷേധമുയര്‍ത്തിയ തൊഴിലാളികളുടെ വാദം.

പ്രകൃതിയെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഈ പദ്ധതിക്കെതിരെ നേരത്തെ മത്സ്യതൊഴിലാളികള്‍ സംഘടിച്ചിരുന്നു.

Be the first to comment on "മോഡിക്കെതിരെ ഗുജറാത്തില്‍ കരിങ്കൊടി"

Leave a comment

Your email address will not be published.


*