കൈപിടിച്ച് പിച്ചവെച്ച്.. മൂവര്‍സംഘത്തിന്റെ മനോഹരഗാനം ഏറ്റെടുത്തു സോഷൃല്‍മീഡിയ

എല്ലാ അമ്മമാര്‍ക്കും സമര്‍പ്പിച്ച് കൊച്ചുഗായകരുടെ ഒരു മനോഹരഗാനം. ദേവദത്ത് , സഹോദരി ദയ , കസിന്‍ സിസ്റ്റര്‍ ലോല എന്നീ മൂവര്‍ സംഘം ആലപിച്ച ” കൈപിടിച്ചു പിച്ചവെച്ച്..” എന്നുതുടങ്ങുന്ന സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. പാട്ടെഴുതിയത് ലോല. പാട്ടിന് സംഗീതം പകര്‍ന്നത് ദേവദത്ത്. പാടുന്നതോ ദേവദത്തും ലോലയും അവരുടെ കുഞ്ഞുപെങ്ങള്‍ ദയയും ചേര്‍ന്ന്.

പ്രമുഖസംഗീതസംവിധായകന്‍ ബിജിബാലാണ് വയലിന്‍. സന്ദീപ് മോഹന്‍ ഗിത്താറും. ബോധി സൈലന്റ് സ്കേപ്പ് നിര്‍മിച്ച ഈ മ്യൂസിക്കല്‍ വീഡിയോവിന് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

” അല്ലാഹുവിന്റെ ഖജനാവിൽ മാത്രമാണനന്തമായ സമയം എന്ന് ബഷീർ പറഞ്ഞത് പോലെ കുട്ടികളുടെ ഖജനാവിൽ അനന്തമായ സ്നേഹമുണ്ട്. സ്നേഹം പാട്ടായപ്പോൾ ഒരിഷ്ടം തോന്നി. ഉടനെ റെക്കോർഡ് ചെയ്തു. സുഹൃത്തിനെ വിളിച്ചു ഷൂട്ട് ചെയ്യിച്ചു.” ബിജിബാല്‍ പാട്ട് ഷെയര്‍ ചെയ്ത് കൊണ്ട് ഫേസ്ബുക്കിലെഴുതി.

Be the first to comment on "കൈപിടിച്ച് പിച്ചവെച്ച്.. മൂവര്‍സംഘത്തിന്റെ മനോഹരഗാനം ഏറ്റെടുത്തു സോഷൃല്‍മീഡിയ"

Leave a comment

Your email address will not be published.


*