നജീബ് ഏവിടെ എന്ന ചോദ്യമുയര്‍ത്തി ദല്‍ഹി ഹൈക്കോടതി പരിസരത്ത് സമരം ചെയ്തിരുന്ന നജീബിന്റെ മാതാവ് ഫാത്തിമ നഫീസടക്കമുള്ളവര്ക്ക് നേരെ പോലീസ് ക്രൂരത. സമാധാനപരമായി സമരം ചെയ്തവര്‍ക്കുനേരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു.
ഫാത്തിമ നഫീസിനെ ദല്‍ഹി പോലീസ് റോഡിലൂടെ വലിച്ചിഴച്ച് ബലം പ്രയോഗിച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. മാര്‍ച്ചിനെത്തിയ ജെഎന്‍യു അടക്കമുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ , മനുഷ്യാവകാശപ്രവര്‍ത്തകര്‍ എന്നിവരെയും പോലീസ് മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു. വ്യത്യസ്ത സ്റ്റേഷനുകളിലായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണിവരെ.
നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ തടങ്കലിലാണ്.
Be the first to comment on "നജീബിന്റെ ഉമ്മക്ക് നേരെ പോലീസ് ക്രൂരത"