നജീബ് ; ജെഎന്‍യുവില്‍ ദലിത് മുസ്ലിം വിദ്യാര്‍ത്ഥിറാലി

നജീബ് അഹമദ് കാണാതാകപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ ദലിത് മുസ്ലിം വിദ്യാര്‍ത്ഥിസംഘടനകളുടെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിറാലി. നജീബിനെ ആക്രമിച്ച എ ബി വി പി പ്രവർത്തകരെ ശിക്ഷിക്കുക ,അധികാരികളുടെ അവഗണ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ബാപ്സ, എസ് ഐ ഒ . എം എസ് എഫ് , വൈ എഫ് ഡി എ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. മാര്‍ച്ചില്‍ ഹെബ അഹമ്മദ് , വസീം ആര്‍ എസ്, പ്രവീണ്‍ (ബാപ്സ), സാദത്ത് ഹുസൈന്‍ (എസ്ഐഒ), ദവ ഷെര്‍പ (ഡി എസ് യു ) ഷാഹിദ്റാസ ഖാന്‍ (എംഎസ്എഫ്) ചേപാല്‍ ഷെര്‍പ (ബാസോ) നദീം ഖാന്‍ (ജെഐഎച്ച്) സുമീത് സാമോസ് എന്നിവര്‍ സംസാരിച്ചു.

Be the first to comment on "നജീബ് ; ജെഎന്‍യുവില്‍ ദലിത് മുസ്ലിം വിദ്യാര്‍ത്ഥിറാലി"

Leave a comment

Your email address will not be published.


*