ആധാറില്ലാത്തതിനാൽ റേഷൻ കൊടുത്തില്ല. വിശപ്പടക്കാനാവാതെ കുട്ടി മരിച്ചു

ജാർഖണ്ഡിലെ സിംദെഗ ജില്ലയിലെ ആ കൊച്ചുവീട്ടിലെ പതിനൊന്നുവയസ്സുകാരി സന്തോഷി കുമാരി മരിച്ചത് വിശപ്പ് സഹിക്കാനാവാതെ. ആധാറില്ലാത്തതിനാൽ റേഷൻ കാർഡിൽ നിന്നും റേഷൻ അരി നിഷേധിക്കപെടുകയായിരുന്നു സന്തോഷിയും അമ്മയും അടങ്ങുന്ന കുടുംബത്തിന്.

കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ ഈ കുടുംബത്തിന് റേഷൻ കടയിൽ നിന്നും അരി ലഭിച്ചിരുന്നില്ല. അയൽവാസികളും പ്രദേശത്തുള്ളവരും സഹായിച്ചു നൽകുന്ന ഭക്ഷണങ്ങളായിരുന്നു ഇവരുടെ ജീവൻ നിലനിർത്തിയിരുന്നത്. മകൾ സന്തോഷിക്ക് സ്‌കൂളിൽ നിന്നും ഉച്ചഭക്ഷണം ലഭിക്കുമായിരുന്നു. എന്നാൽ ദുർഗാപൂജ കാരണം സ്‌കൂൾ അവധിയായതോടെ കാര്യങ്ങൾ ഏറെ അവതാളത്തിലാവുകയായിരുന്നു. വിശപ്പ് സഹിക്കാനാവാതെ സന്തോഷിക്കു അസുഖം പിടിപെട്ടു. മരണപ്പെടുന്നതിനു എട്ടു ദിവസം മുമ്പുവരെ സന്തോഷിക്കു വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാൻ ലഭിച്ചിരുന്നില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

പത്തോളം കുടുംബങ്ങൾക്ക് ഇതേ പ്രദേശത്തു റേഷൻ അരി ആധാർ കാർഡില്ലാത്തതിനാൽ നിഷേധിക്കപ്പെട്ടിട്ടുണ്ട്. തന്റെ മകൾ ഭക്ഷണത്തിനായി കുറെ വട്ടം കരഞ്ഞുകൊണ്ടാണ് മരിക്കുന്നത് ‘ സന്തോഷിയുടെ ‘അമ്മ പറയുന്നു.

‘ റേഷൻ കടയിൽ നിരവധിതവണ പോയി ഞാൻ. എന്നാൽ നിങ്ങൾക്ക് അരി തരാൻ ആവില്ല എന്നായിരുന്നു അവരുടെ മറുപടി. ഇപ്പോൾ എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടിരിക്കുന്നു ‘ സന്തോഷിയുടെ ‘അമ്മ കൊയ്‌ലി ദേവി എ എൻ ഐ ലേഖകനോട് പറഞ്ഞു.

Be the first to comment on "ആധാറില്ലാത്തതിനാൽ റേഷൻ കൊടുത്തില്ല. വിശപ്പടക്കാനാവാതെ കുട്ടി മരിച്ചു"

Leave a comment

Your email address will not be published.


*