ജാതി നാട്ടില്‍ സൗഹാര്‍ദ്ദം വളര്‍ത്തുന്നെന്ന് കാലിക്കറ്റ് വാഴ്സിറ്റി സോഷ്യോളജി ഗൈഡ്

ജാതിയുടെ ഗുണങ്ങളെ കുറിച്ച് എണ്ണിപ്പഠിപ്പിച്ച് കോഴിക്കോട് സർവ്വകലാശാലയുടെ ബിഎ സോഷ്യോളജി പഠനസഹായി പുസ്തകം. ബിഎ സോഷ്യോളജിയിലെ അഞ്ചാം സെമസ്റ്ററിലെ ‘ ഇന്ത്യന്‍ സൊസൈറ്റി ആന്‍ഡ് സോഷ്യല്‍ ചേഞ്ച്’ എന്ന വിഷയത്തിന്റെ പഠന സഹായിയുടെ പേജ് നമ്പര്‍ എഴുപത്തിനാലിലാണ് ഇന്ത്യൻ ജാതി വ്യവസ്ഥയുടെ ഗുണങ്ങളെ കുറിച്ച് എണ്ണി പറയുന്നത്.

2013 ൽ പുറത്തിറക്കിയ ഈ പഠന സഹായിയുടെ പ്രസാധകന്‍ കോഴിക്കോട് സർവ്വകലാശാലയുടെ സെൻട്രൽ കോഓപ്പറേറ്റീവ് സ്റ്റോറാണ്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഏറ്റവും കൂടുതൽ സോഷ്യോളജി ബിരുദ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന പഠന സഹായിയാണിത്. കോപ്പറേറ്റീവ് സ്റ്റോര്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ റെഗുലര്‍/ഡിസ്റ്റന്‍സ് വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിഭാഗവും ഉപയോഗിക്കുന്നത്.

ജാതി സമൂഹത്തില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് പുസ്തകത്തില്‍ പറയുന്നു. സാമൂഹ്യസുരക്ഷയും സംരക്ഷണവും നടപ്പിലാക്കാന്‍ ജാതി ഏറെ നല്ലതാണെന്നും സോഷ്യോളജി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. വ്യത്യസ്ത ജാതിയിലുള്ളവരും ഉപജാതിയിലുള്ളവരും ടെന്‍ഷനുകളും സംഘര്‍ഷങ്ങളുമില്ലാതെ ജീവിക്കുന്നുവെന്നതാണ് ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ പ്രത്യേകതയെന്നും പുസ്തകം പറയുന്നു. സാമൂഹൃവത്കരണത്തിന്റെ പ്രധാന ഏജന്റ് എന്നും ജാതിയെ വിശേഷിപ്പിക്കുന്നു.

‘ ശാസ്ത്രീയ അടിസ്ഥാനങ്ങൾ ഒന്നുമില്ലാത്ത ഒൻപതോളം വരുന്ന ബ്രാഹ്മണിക്ക് തള്ളലുകളാണ് ഒരു ഔദ്യോഗിക പഠന സഹായി നൽകുന്നതെന്നത് ലജ്ജാവഹമാണ്.’ ഫാറൂഖ് കോളേജ് സോഷ്യോളജി വിദ്യാര്‍ത്ഥിയും സ്റ്റുഡന്‍സ് ആക്ടിവിസ്റ്റുമായ ദിനു കെ പറയുന്നു.

Be the first to comment on "ജാതി നാട്ടില്‍ സൗഹാര്‍ദ്ദം വളര്‍ത്തുന്നെന്ന് കാലിക്കറ്റ് വാഴ്സിറ്റി സോഷ്യോളജി ഗൈഡ്"

Leave a comment

Your email address will not be published.


*