ആര്‍എസ്എസ് ക്യാമ്പിനെതിരെ ബഹുജനമാര്‍ച്ച്. സ്വാമി അഗ്നിവേശ് പങ്കെടുക്കും

തൃപ്പൂണിത്തറയിലെ ആർ എസ് എസ് പീഡന ക്യാമ്പിനെതിരെ ഫാസിസ്റ്റ് വിരുദ്ധ ഐക്യം. യോഗാസെന്ററെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന പീഡനകേന്ദ്രം പൂര്‍ണമായും അടച്ചുപൂട്ടുക എന്നാവശ്യപ്പെട്ട് ഒക്ടോബര്‍ മുപ്പതിന് രാവിലെ പത്തിന് തൃക്കാക്കര എസി ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുന്നു. പബ്ലിക് പ്ലാറ്റ് ഫോം എഗ്യെൻസ്റ്റ് ആർ എസ് എസ് അട്രോസിറ്റീസ് എന്ന ബാനറിലുള്ള പരിപാടി രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ് ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരികരംഗത്തെ പ്രമുഖര്‍ ബഹുജനമാര്‍ച്ചില്‍ പങ്കെടുക്കും.

യോഗാസെന്ററിനെ കുറിച്ച് മാധ്യമപ്രവര്‍ത്തക നിഷ തൈക്കല്ലൂര്‍ എഴുതുന്നു.
” “യോഗ കേന്ദ്രത്തിന്റെ ഗേറ്റുമുതല്‍ അകത്തേക്ക് ഒരു മൃഗത്തെ കൊണ്ടുപോകുന്നതു പോലെയാണ് അവര്‍ എന്നെ കൊണ്ടുപോയത്. കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ അവര്‍ ബലമായി പിടിച്ചുവാങ്ങി എന്നെ ക്രൂരമായി അടിച്ചുകൊണ്ടിരുന്നു. നാലഞ്ചു സ്ത്രീകൾ എന്നെ അകത്തേക്ക് ഒരു മൃഗത്തെപോലെ വലിച്ചിഴക്കുകയും അടിക്കുകയും ചെയ്തു. അവരിലൊരാൾ നടത്തിപ്പുകാരി ശ്രുതി ആയിരുന്നു. വീട്ടിനകത്തെത്തിച്ച ഉടനെ അവർ മുറികളെല്ലാം പൂട്ടി. നിങ്ങൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്, എന്നെ വെറുതെ വിടൂ എന്ന് ഞാൻ അലറി വിളിക്കുന്നുണ്ടായിരുന്നു, പക്ഷെ അത് കേൾക്കുന്നതായിപോലും ഭാവിക്കാതെ അവർ ഉപദ്രവിക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു. മനോജടക്കം അതിന്റെ നടത്തിപ്പുകാരെല്ലാം കയ്യിൽ ചൂരലുമായി നടക്കുകയും അതുവച്ച് അടിക്കുകയും ചെയ്യുമായിരുന്നു.”

ആർഷവിദ്യാ സമാജത്തിൽ തടങ്കലിലായിരുന്ന ബാംഗ്ളൂരിൽ ജോലി ചെയ്യുന്ന വിജയവാഡ സ്വദേശിയുടെ വെളിപ്പെടുത്തലുകളാണ്. അവിടെ തന്റെകൂടെ തടങ്കലിലായിരുന്ന മറ്റു സ്ത്രീകൾ ലൈംഗിക പീഡനത്തിന് വിധേയരായ കാര്യം തന്നോട് പറഞ്ഞിരുന്നെങ്കിലും യോഗാകേന്ദ്രത്തിലെ പീഡനങ്ങൾ വാർത്തയായപ്പോൾ അവരെല്ലാം ഇപ്പോൾ അവരുടെ വീട്ടുകാരുടെയും യോഗസെന്ററിന്റെയും തന്നെ മേല്‍നോട്ടത്തില്‍ വീട്ടുതങ്കലിലാണ്.

തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിന്റെ കാര്യത്തിൽ കോടതി ഇടപെടേണ്ട എന്നും, ഘർ വാപ്പസി പീഡകൻ ഗുരുജി മനോജിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നും ആർഷ വിദ്യാസമാജത്തിനെതിരെ ഉന്നത തല അന്വേഷണം ആവശ്യമില്ല എന്നും കോടതിയിൽ സത്യവാങ്മൂലം നൽകി, പിണറായി വിജയന്റെ ഇടതു സർക്കാരും വനിതാ കമ്മീഷനും പോലീസും സഖാക്കളും ആർഷ വിദ്യാസമാജത്തിന് സംരക്ഷണം ഉറപ്പുവരുത്തുമ്പോൾ, പരിപൂർണ്ണ സ്വതന്ത്രനായി ആർഷ വിദ്യാസമാജത്തിന് കേരളത്തിൽ വ്യാപകമായി യൂണിറ്റുകൾ തുടങ്ങുവാൻ തീരുമാനിച്ചിരിക്കുന്നതായി ഗുരുജി മനോജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.”

Be the first to comment on "ആര്‍എസ്എസ് ക്യാമ്പിനെതിരെ ബഹുജനമാര്‍ച്ച്. സ്വാമി അഗ്നിവേശ് പങ്കെടുക്കും"

Leave a comment

Your email address will not be published.


*