‘ഖൽബില് തേനൊഴുകണ കോയിക്കോട്’ ഗൂഢാലോചനയിലെ കോയിക്കോട് ഗാനം

ധ്യാന്‍ ശ്രീനിവാസന്‍ , അജു വര്‍ഗീസ് , നിരഞ്ജന , മംമ്ത മോഹന്‍ദാസ് എന്നിവര്‍
മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗൂഢാലോചനയിലെ ആദ്യഗാനം പുറത്തിറങ്ങി.

‘ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ കോഴിക്കോടിനെ കുറിച്ചാണ് വരികള്‍. കോഴിക്കോട്ടിന്റെ സവിശേഷമായ രുചിക്കൂട്ടുകളും സല്‍ക്കാരപ്രിയതയും പാട്ടില്‍ വിഷയമാവുന്നു.കോഴിക്കോടിന്റെ ഹൃദയതുടിപ്പിനെ തൊട്ടറിയാൻ കഴിയുന്ന ഒന്നാണ് ഗൂഡാലോചനയിലെ ഈ മനോഹര ഗാനം.

ബി കെ ഹരിനാരായണൻ രചിച്ചിരിക്കുന്ന വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അഭയ ഹിരണ്‍മയിയാണ് ഗായിക.

തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ധ്യാന്‍ ശ്രീനിവാസനാണ്. ഇസാന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് നിര്‍മ്മാണം. ചിത്രം നവംബറില്‍ മൂന്നിന് തിയേറ്ററുകളിലെത്തും.

Be the first to comment on "‘ഖൽബില് തേനൊഴുകണ കോയിക്കോട്’ ഗൂഢാലോചനയിലെ കോയിക്കോട് ഗാനം"

Leave a comment

Your email address will not be published.


*