‘എല്ലാരും ചൊല്ലണ്’ മുതല്‍ ‘ജിമിക്കികമ്മല്‍’ വരെ. വൈറലായി ക്ലബ്FM വീഡിയോ

സംഗീതം മലയാളികളുടെ എക്കാലത്തെയും അടുത്ത സുഹൃത്താണ്. മലയാളത്തിലെ മാത്രമല്ല ,.ലോകത്തിലെ നൂറുകണക്കിന് ഭാഷകളിലെ ഗാനങ്ങളെയും സംഗീതത്തെയും മലയാളി നെഞ്ചോട് ചേര്‍ത്തു. മലയാളസിനിമകളുടെയും സവിശേഷമായ പ്രത്യേകത ശ്രോതാക്കളുടെ കാതുകളില്‍ വിസ്മയം തീര്‍ക്കുന്ന സംഗീതവും സിനിമാഗാനങ്ങളുമാണ്.

ഒട്ടേറെ പ്രതിഭാധനരായ സംഗീതജ്ഞര്‍ നമ്മെ വിട്ടുപോയി. ഈ അവസരത്തില്‍ 1954 മുതല്‍ 2017 വരെയുള്ള മലയാളത്തിലെ സംഗീതഞ്ജരെ സ്മരിച്ച് മാതൃഭൂമി ക്ലബ് എഫ്എം പുറത്തിറക്കിയ മ്യൂസിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

 

 

1954 ലെ ‘എല്ലാരും ചൊല്ലണ്’ മുതല്‍ 2017 ലെ ‘ജിമ്മിക്കി കമ്മല്‍’ വരെ, കേരളക്കര ഒരേ മനസ്സോടെ നെഞ്ചിലേറ്റിയ പാട്ടുകള്‍ക്ക് ഓടക്കുഴലിലൂടെ ഒരു പുനരാവിഷ്‌ക്കാരമാണീ വീഡിയോ. കേരളപ്പിറവിയോടനുബന്ധിച്ചാണ് ക്ലബ് എഫ് എം ഇത് പുറത്തിറക്കിയത്.
ആര്‍ ജെ കാളും മഹേഷ് നായറുമാണ് വീഡിയോവില്‍.

Be the first to comment on "‘എല്ലാരും ചൊല്ലണ്’ മുതല്‍ ‘ജിമിക്കികമ്മല്‍’ വരെ. വൈറലായി ക്ലബ്FM വീഡിയോ"

Leave a comment

Your email address will not be published.


*