ജിഗ്നേഷും രാഹുലും ഒന്നിക്കുന്നു. ഗുജറാത്തില്‍ അടിപതറി ബിജെപി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദളിത് അവകാശസമരങ്ങളുടെ നേതാവ് ജിഗ്നേഷ് മെവാനിയും കൂടിക്കാഴ്ച നടത്തി. ബിജെപി ഏറെ ഭയത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ വേളയില്‍ രാഷ്ടീയമായി നിര്‍ണായകമാവുകയാണീ കൂടിക്കാഴ്ച്ച. രാഹുലുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് ജിഗ്‌നേഷ് മാധ്യമങ്ങളോടുള്ള പ്രതികരണത്തില്‍ പങ്കുവെക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം ബിജെപിയെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ്സ് മുന്നേറുന്ന സാഹചര്യത്തിലെ രാഹുല്‍ – ജിഗ്നേഷ് കൂടിക്കാഴ്ച്ച ബിജെപിക്ക് വലിയ തിരിച്ചടിയായി മാറും.

തങ്ങള്‍ പതിനേഴ് ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും അത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് രാഹുലില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും ജിഗ്നേഷ് മെവാനി പറഞ്ഞു. തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളോട് ‘ നിങ്ങളുടേത് ആവശ്യങ്ങളല്ല. അതെല്ലാം നിങ്ങളുടെ ഭരണഘടനപരമായ അവകാശങ്ങളാണ് ‘ എന്നാണ് രാഹുല്‍ പ്രതികരിച്ചതെന്ന് ജിഗ്നേഷ് പറഞ്ഞു.

ജിഗ്നേഷിന്റെ നേതൃത്വത്തില്‍ ഗുജറാത്തിലെ ഉനയില്‍ നിന്നാരംഭിച്ച ദളിത് അവകാശസമരങ്ങള്‍ രാജ്യമാകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ചിന്റെ കണ്‍വീനര്‍ കൂടിയാണ് ജിഗ്നേഷ്

ജിഗ്നേഷ് മെവാനിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചെന്നും മനക് ഗുപ്ത ട്വിറ്ററിലൂടെ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കു ശേഷം മെവാനി രാഹുലിനൊപ്പം യാത്ര ചെയ്തു. രാഹുലിന്റെ ജാഥാ വാഹനത്തിലാണ് ജിഗ്‌നേഷ് യാത്ര നടത്തിയത്.

Be the first to comment on "ജിഗ്നേഷും രാഹുലും ഒന്നിക്കുന്നു. ഗുജറാത്തില്‍ അടിപതറി ബിജെപി"

Leave a comment

Your email address will not be published.


*