ലോകത്തെ ആദ്യത്തെ തല മാറ്റിവെക്കൽ ശസ്ത്രക്രിയ. വിജയകരമെന്നു ശാസ്ത്രജ്ഞൻ

ശാസ്ത്രലോകത്ത് നിന്നും അവിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന മറ്റൊരു വാർത്ത. വിജയകരമായി പൂർത്തിയാക്കി ലോകത്തിലെ ആദ്യത്തെ തല മാറ്റിവെക്കല്‍ ശസത്രക്രിയ. ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ സെര്‍ജിയോ കനവാരോയാണ് ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കനവാരോ അങ്ങനെ അവകാശപ്പെടുന്നു എന്നാണു ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം റിപ്പോർട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം നാഡികളിലുണ്ടായ വൈദ്യുത ഉത്തേജനം ശസ്ത്രക്രിയ വിജയിച്ചതിന് തെളിവാണെന്നും അദ്ദേഹം പറയുന്നു.

ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഡോ ഷ്യോപിങ് റെനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് . ഒരു മൃതശരീരത്തിലാണ് ശസ്ത്രക്രിയവിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ടെലിഗ്രാഫും’ റിപ്പോര്‍ട്ട് ചെയ്യുന്നു. 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായതെന്നും, രണ്ട് ആളുകളുടെ നട്ടെല്ലും, രക്തക്കുഴലുകളും, നാഡികളും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുമാണ് കനവാരോ അവകാശപ്പെടുന്നത്.

കഴുത്തിന് താഴേയ്ക്ക് തളര്‍ന്നുപോയ ജീവനുള്ളയാളുകളില്‍ ശസ്ത്രക്രിയ പരീക്ഷിക്കാൻ  ഒരുങ്ങുകയാണ് താനെന്നും  കനവാരോ പറഞ്ഞു. കഴിഞ്ഞ വർഷം ഡോ ഷ്യോപിങിന്റെ നേതൃത്വത്തില്‍ നടത്തിയ കുരങ്ങന്റെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

Be the first to comment on "ലോകത്തെ ആദ്യത്തെ തല മാറ്റിവെക്കൽ ശസ്ത്രക്രിയ. വിജയകരമെന്നു ശാസ്ത്രജ്ഞൻ"

Leave a comment

Your email address will not be published.


*