ഹാദിയ: ചോദ്യം ചെയ്യപ്പെടുന്നത് നീതിയെന്നു പാ രഞ്ജിത്ത്

ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ  മനുഷ്യാവകാശലംഘനങ്ങൾ അനുഭവിച്ചു വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രമുഖ സംവിധായകൻ പാ രഞ്ജിത്ത്. ഒരു സ്ത്രീക്ക് താൻ ഏതു മതം സ്വീകരിക്കണമെന്നും ആരെ കല്യാണം കഴിക്കണമെന്നുമുള്ള സ്വാതന്ത്ര്യവും അവകാശവുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നു പാ രഞ്ജിത്ത് പറയുന്നു. വ്യക്തിയുടെ പൗരാവകാശങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുമ്പോൾ ഏത് നീതിയെ കുറിച്ചാണ് നാം സംസാരിക്കുന്നതെന്നും പാ രഞ്ജിത്ത് ചോദിക്കുന്നു. ഹാദിയ കേസിൽ ഒരു നീതിപൂർവകമായ തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേർത്തു.

വോയിസ് ഫോർ ഹാദിയ എന്ന തമിഴ് കൂട്ടായ്മയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പാ രഞ്ജിത്ത് ഹാദിയയുടെ നീതിയെ കുറിച്ചുള്ള വീഡിയോ സംസാരം പുറത്തുവിട്ടത് .

ஹாதியாவிற்கு நீதிவேண்டி

ஹாதியாவிற்கு நீதிவேண்டி#இயக்குநர்_பா_ரஞ்சித்அவர்களின் குரல்#Kabali#DirectorPaRanjith#FreeHadiya#Voice4Hadiya#VoiceForHadiya

Posted by Voice For Hadiya on 24 नोव्हेंबर 2017

അതേ സമയം , ഹാദിയയുടെ യാത്രയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമമാകുന്നു. ഹാദിയയുടെ പിതാവ് അശോകൻ തീരുമാനിച്ചത് പോലെ ട്രെയിനിൽ ഹാദിയയെ സുപ്രീം കോടതിയിലേക്ക് കൊണ്ട് പോകുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ കേരളാ സർക്കാർ നിർദ്ദേശിച്ചത് പോലെ വിമാനത്തിലായിരിക്കും യാത്രയെന്ന് അശോകന്റെ അഭിഭാഷകൻ ന്യൂസ് മിനുറ്റിനോട് പറഞ്ഞു.

Be the first to comment on "ഹാദിയ: ചോദ്യം ചെയ്യപ്പെടുന്നത് നീതിയെന്നു പാ രഞ്ജിത്ത്"

Leave a comment

Your email address will not be published.


*