അന്നും ഇന്നും അഭിമാനം , രക്തസാക്ഷികളിൽ ഒരാൾ എന്റെ മകനായതില്‍ , റോഷന്റെ പിതാവ് പറയുന്നു

കൂത്തുപറമ്പ് വെടിവെയ്‌‌‌പ്പില്‍ കൊല്ലപ്പെട്ട അഞ്ച് പോരാളികളില്‍ ഒരാള്‍ തന്റെ മകനായതില്‍ അഭിമാനിക്കുന്നുവെന്ന് ഡിവൈഎഫ്ഐ പ്രവർത്തകൻ റോഷന്റെ പിതാവ് കെ വി വാസു. വേദന തന്റെ നിഘണ്ടുവിലില്ലെന്നും അന്നും ഇന്നും തന്റെ മകനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും വാസു പറയുന്നു. കൂത്തുപറമ്പ് വെടിവെപ്പ് ദിനത്തിന് 23 വയസ്സ് തികയുമ്പോള്‍ സിപിഎം പ്രവർത്തകനായ വാസു തന്റെ ഫേസ്‌‌‌ബുക്ക് പോസ്റ്റില്‍ കുറിച്ച വരികളാണിത്.

1994 നവംബര്‍ 25ന് സ്വാശ്രയ കോളേജിനെതിരായ സമരത്തില്‍ കൂത്തുപറമ്പിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ കെ കെ രാജീവന്‍, ഷിബുലാല്‍, ബാബു, മധു, റോഷന്‍ എന്നീ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. വിദ്യാഭ്യാസ കമ്പോളവല്‍ക്കരണത്തിനും നിയമന അഴിമതിക്കുമെതിരെയുള്ള പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നു അഞ്ചു പേരും.

” വേദന അത് എന്റെ മനസിന്റെ നിഘണ്ടുവിലില്ല. ,അഭിമാനിക്കുന്നു ഞാൻ ,കൂത്തുപറമ്പിൽ പോരാടി മരിച്ച അഞ്ച് ചേരിൽ ഒരാൾ എന്റെ മകനാണ് എന്നുള്ളതിൽ: അന്നും, ഇന്നും. പൊരുതി വീണവരുടെ മുന്നിൽ തലകുനിക്കുന്നതും കണ്ണീർ പൊഴിക്കുന്നതും, തളർന്ന് നിൽക്കാനല്ല, ‘ മിഴികളിൽ അഗ്നിയെ ആവാഹിച്ച് പൊരുതി കയറാനായിരിക്കണം ” കൊല്ലപ്പെട്ട തന്റെ മകന്റെ മൃതദേഹത്തിനരികെ നിൽക്കുന്ന ചിത്രം ഷെയർ ചെയ്തു വാസു ഫേസ്ബുക്കിലെഴുതി

1994 നവംബർ 25നു കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ സഹകരണ മന്ത്രി എം വി രാഘവനെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധമുയര്‍ത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ  നിഷ്‌കരുണം വെടിയുതിര്‍ക്കുകയായിരുന്നു പൊലീസ്. വെടിവയ്‌പ് അനാവശ്യവും ഒഴിവാക്കാവുന്നതുമായിരുന്നെന്നും ഇതിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ട്

Be the first to comment on "അന്നും ഇന്നും അഭിമാനം , രക്തസാക്ഷികളിൽ ഒരാൾ എന്റെ മകനായതില്‍ , റോഷന്റെ പിതാവ് പറയുന്നു"

Leave a comment

Your email address will not be published.


*