‘ ഒരുമിച്ച് തുടങ്ങിയവര്‍, പക്ഷേ ആസിഫിനും എനിക്കും കിട്ടുന്ന പ്രതിഫലമോ’ റീമ ചോദിക്കുന്നു

Asif Ali, Rima Kallingal in Chellathambi Tamil Movie Stills

സിനിമാ മേഖലയിൽ സ്ത്രീപുരുഷ വേർതിരിവ് പ്രകടമാണെന്ന് ചലചിത്രതാരം റിമ കല്ലിങ്കല്‍. താന്‍ അത്തരം വിവേചനങ്ങള്‍ വളരെ കുറച്ചേ നേരിട്ടിട്ടുള്ളൂവെങ്കിലും പ്രകടമായും അത് അനുഭവിക്കുന്നുവരുണ്ടെന്നും അവര്‍ പറയുന്നു. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് റിമ മനസ്സ് തുറന്നത്.

‘ ഞാനും ആസിഫ് അലിയും സിനിമയിൽ ഒന്നിച്ച് തുടക്കം കുറിച്ചവരാണ്. അവൻ ചോദിക്കുന്ന പ്രതിഫലം ഇന്നെനിക്ക് ചോദിക്കാൻ കഴിയുന്നില്ല. കിട്ടുന്നില്ല. അതാണ് പ്രധാന വകഭേദം.’ റീമ പറയുന്നു

‘ ഇത്തരം ദുരനുഭവങ്ങൾ ഏറ്റവും കുറഞ്ഞ രീതിയിൽ മാത്രമേ എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുള്ളൂ. കാരണം സിനിമയിൽ വന്നകാലം മുതൽ കിട്ടേണ്ടതെല്ലാം ഞാൻ കൃത്യമായി ചോദിച്ച് വാങ്ങിയിട്ടുണ്ട്.’ റീമ അഭിമുഖത്തില്‍ പറഞ്ഞു.

Be the first to comment on "‘ ഒരുമിച്ച് തുടങ്ങിയവര്‍, പക്ഷേ ആസിഫിനും എനിക്കും കിട്ടുന്ന പ്രതിഫലമോ’ റീമ ചോദിക്കുന്നു"

Leave a comment

Your email address will not be published.


*