ഹാദിയ സംസാരിക്കുന്നു. തുറന്ന കോടതിമുറിയിൽ തന്നെ . ഷെഫിൻ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് എൻഐഎ

അടച്ചിട്ട മുറിയിൽ ഹാദിയയെ കേൾക്കണമെന്ന അച്ഛൻ അശോകന്റെ   ആവശ്യം സുപ്രീംകോടതി  തള്ളി.ഹാദിയ സുപ്രീംകോടതിയുടെ തുറന്ന കോടതിയിൽ സംസാരിക്കുകയാണ് ഇപ്പോൾ.

 ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സുപ്രീംകോടതിയിൽ വാദം തുടങ്ങിയത്. വൻ സുരക്ഷ അകമ്പടിയോടെയാണ് ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന ഹാദിയ  കേരള ഹൗസിൽ നിന്നും സുപ്രീം കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എംഎം ഖാൻവിൽക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹാദിയ കേസിൽ വാദം കേൾക്കുന്നത്.

ഹാദിയ കേസിൽ അശോകന്റെ അഭിഭാഷകൻ ശ്യാം ദിവാനാണ് ആദ്യം വാദം ആരംഭിച്ചത്. കേസിൽ രഹസ്യവാദം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഷെഫിൻ ജഹാന് ഐസിസ് ബന്ധമുണ്ടെന്നും, അതിന് തെളിവുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ‘ഐസിസ് റിക്രൂട്ടർ’ മൻസിയോട് ഷെഫിൻ ഫോണിൽ സംസാരിച്ചിരുന്നെന്നും ഇത്  വർഗീയ പ്രത്യാഘാതമുണ്ടാക്കുന്ന കേസാണ് ഇതെന്നും അദ്ദേഹം വാദിച്ചു.

കേരളത്തിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട് വലിയ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നാണ് എൻഐഎ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. 

ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിർണ്ണയിക്കാനുള്ള അവകാശമുണ്ടെന്ന് ഷെഫിൻ ജഹാന്റെ അഭിഭാഷകൻ കപിൽ സിബൽ. എൻഐഎ അന്വേഷണം കോടതിയലക്ഷ്യമാണ്. വ്യക്തി സ്വാതന്ത്ര്യത്തിനു  വർഗീയനിറം നൽകരുതെന്നും, തീരുമാനം അവളുടേതാണെന്നും കപിൽ സിബൽ സുപ്രീംകോടതിയിൽ പറഞ്ഞു.

Be the first to comment on "ഹാദിയ സംസാരിക്കുന്നു. തുറന്ന കോടതിമുറിയിൽ തന്നെ . ഷെഫിൻ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് എൻഐഎ"

Leave a comment

Your email address will not be published.


*