ദലിതുകളും ന്യൂനപക്ഷവും ആക്രമിക്കപ്പെടുന്നു. ഗുജറാത്ത് മറുപടി നൽകണം , ആഹ്വാനവുമായി ആർച്ച്ബിഷപ്പ്

ന്യൂനപക്ഷങ്ങളും ദളിതുകളും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ്‌ ഗുജറാത്തിൽ നിലവിലുള്ളതെന്നും ആസന്നമായ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലൂടെ അതിനു മറുപടി നൽകണമെന്നും ആഹ്വാനവുമായി ഗാന്ധിനഗർ ആർച്ച്ബിഷപ്പ്. രാജ്യം മൊത്തം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും നാൾക്കുനാൾ ന്യൂനപക്ഷങ്ങൾക്കിടയിലും ദലിതുകൾക്കിടയിലും വർധിക്കുന്ന അരക്ഷിതാവസ്ഥക്ക് തെരഞ്ഞെടുപ്പിലൂടെ വ്യത്യാസം ഉണ്ടാവണെമന്നും ആർച്ച്ബിഷപ്പ് പറയുന്നു. രാജ്യം നശിപ്പിക്കാനുള്ള ത്വരയുമായി മുന്നേറുന്ന ‘ ദേശീയവാദികൾക്ക്’ മറുപടിയായി തെരഞ്ഞെടുപ്പ് മാറണമെന്നും ബിജെപിയെ ഉന്നം വെച്ച് ആർച്ച്ബിഷപ്പ് പറഞ്ഞു.

” ഗുജറാത്തിലെ നിയമസഭാതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിന്റെ ഫലം ഏറെ പ്രാധാന്യമുള്ളതാണ്. അതിന്റെ അനന്തരഫലവും മാറ്റൊലിയും നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് മൊത്തം അലയടിക്കും. അത് നമ്മുടെ രാജ്യത്തിന്റെ ഭാവിയെ ഏറെ സ്വാധീനിക്കും. ഈ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഭീഷണിയിലാണ് ഇപ്പോൾ കടന്നുപോകുന്നതെന്ന് നമ്മുക് അറിയാം. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. ഭരണഘടനപരമായ അവകാശങ്ങൾ ചവിട്ടിയരക്കപ്പെടുന്നു. ചർച്ചുകൾക്ക് നേരെയും ചർച്ചുകളിലുള്ള പുരോഹിതർക്ക് നേരെയും ആരാധാനാലയങ്ങൾക്കു നേരെയും ആക്രമണങ്ങളില്ലാതെ ഒരു ദിവസവും കടന്നുപോവുന്നില്ല. ന്യൂനപക്ഷങ്ങൾക്കിടയിലും ദലിതുകൾക്കിടയിലും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കിടയിലും പിന്നെ ദാരിദ്ര്യം അനുഭവിക്കുന്നവർക്കിടയിലും അരക്ഷിതാവസ്ഥ നാൾക്കുനാൾ വളരുന്നു . ദേശീയവാദികൾ നമ്മുടെ രാജ്യത്തെ അങ്ങനെ തന്നെ നശിപ്പിക്കാനുള്ള ത്വരയിലാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ഫലം അതിൽ നിന്നൊക്കെ വ്യത്യസ്തമാവണം. ” പ്രസ്താവനയുടെ സംഗ്രഹവിവർത്തനം.

എന്നാൽ ഇത് മതമുപയോഗിച്ചുള്ള വോട്ട് ചെയ്യാനായുള്ള ആഹ്വാനമാണെന്ന പ്രചാരണവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട്. ബിജെപി പരാതിയെ തുടർന്ന് വിശദീകരണം ആവശ്യപ്പെട്ടു ഇലക്ഷൻ കമ്മീഷൻ ആർച്ബിഷപ്പിന്‌ നോട്ടീസ് അയച്ചിട്ടുണ്ട്.

എന്നാൽ മതരംഗത്തുള്ളവർ ബിജെപിക്ക് വേണ്ടിയും നരേന്ദ്രമോദിക്ക് വേണ്ടിയും നിരവധി തവണ രംഗത്ത് വന്നിട്ടുണ്ടെന്നും ആ സമയങ്ങളിൽ ദേശീയ ചാനലുകളും ഇലക്ഷൻ കമ്മീഷനും എന്തെടുക്കുകയായിരുന്നു എന്ന ചോദ്യവും ഉയരുന്നു. ആൾട്ട് ന്യൂസ് , ബിജെപിയെയും മോദിയെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കാൻ ഹിന്ദു സന്യാസിമാർ ആഹവനം ചെയ്യുന്ന ട്വീറ്റുകളും പത്രവാർത്തകളും പുറത്തുവിട്ടു.

 

Be the first to comment on "ദലിതുകളും ന്യൂനപക്ഷവും ആക്രമിക്കപ്പെടുന്നു. ഗുജറാത്ത് മറുപടി നൽകണം , ആഹ്വാനവുമായി ആർച്ച്ബിഷപ്പ്"

Leave a comment

Your email address will not be published.


*