ഐഐടി കാൺപൂർ: നാലുവർഷത്തിനിടെ സസ്‌പെന്റ് ചെയ്യപ്പെട്ടവരെല്ലാം സംവരണവിഭാഗത്തിലുള്ളവർ

ഐഐടികളിലെ ജാതിവിവേചനവും ബ്രാഹ്മണിക്കൽ നയങ്ങളും മുമ്പും ഏറെ ചർച്ചയിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂത് കി ആവാസ് നൽകിയ വിവരാവകാശത്തിനു മേൽ ലഭിച്ച ഒരു മറുപടി ഇന്ത്യയിലെ ഐഐടികളിലെ ജാതിവിവേചനം എത്രത്തോളം ഭീകരമാണെന്നു വ്യക്തമാക്കുന്നു. ഐഐടി കാൺപൂരിൽ കഴിഞ്ഞ നാലുവർഷത്തിനിടെ സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളിൽ ജനറൽ വിഭാഗത്തിൽ നിന്നും ഒരു വിദ്യാർഥിപോലുമില്ലെന്ന മറുപടിയാണ് വിവരാവകാശത്തതിന് മേൽ ലഭിച്ച മറുപടി.

2012 മുതൽ 2016 വരെ സസ്‌പെന്റ് ചെയ്യപ്പെട്ട അറുപത് പേരിൽ അറുപത് പേരും എസ്‌സി , എസ്‌ടി , ഒബിസി , പിഡബ്ള്യുഡി വിഭാഗങ്ങളിലുള്ളവരാണ്. ജനറൽ വിഭാഗങ്ങളിൽ നിന്നും ഒരാളെയും കാണാനില്ല. 2017 ൽ എസ്‌സി , എസ്‌ടി , ഒബിസി , പിഡബ്ള്യുഡി വിഭാഗങ്ങളിലെ 48 വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തപ്പോൾ ജനറൽ വിഭാഗത്തിൽ നിന്നും ആറു പേരെ സസ്‌പെന്റ് ചെയ്‌തെന്നും വിവരാവകാശ രേഖകൾ പറയുന്നു.

 

അക്കാദമിക് പെര്ഫോമന്സിന്റെ പേരിലാണ് വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്യുന്നതെന്നും ജാതി നോക്കാറില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ജാതിവിവേചനം അധ്യാപകരിൽ നിന്നും അധികൃതരിൽ നിന്നും സഹവിദ്യാർഥികളിൽ നിന്നും ദളിത് വിദ്യാര്ഥികളായതിനാൽ അനുഭവിക്കേണ്ടിവന്ന നിരവധി അനുഭവങ്ങൾ ഐഐടി കാൺപൂരിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോഴും തുടരുകയാണെന്നും വിദ്യാർഥികൾ പറയുന്നു.

ഐഐടി കാൺപൂരിലെ അധ്യാപകനിയമനത്തിലും ഭീകരമായ ജാതിവിവേചനം പ്രകടമാണ്. 394 അധ്യാപകരുള്ളിടത്ത് എസ്‌സി വിഭാഗത്തിൽ നിന്നും മൂന്നു പേർ മാത്രമാണുള്ളത്. എസ്‌ടി , ഒബിസി വിഭാഗങ്ങളിൽ നിന്നും അധ്യാപകരേ ഇല്ല എന്നതും ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്.

ചിത്രങ്ങൾ – യൂത് കി ആവാസ്
യൂത് കി ആവാസ്സിന്റെ വിശദമായ റിപ്പോർട് ഇവിടെ വായിക്കാം

Be the first to comment on "ഐഐടി കാൺപൂർ: നാലുവർഷത്തിനിടെ സസ്‌പെന്റ് ചെയ്യപ്പെട്ടവരെല്ലാം സംവരണവിഭാഗത്തിലുള്ളവർ"

Leave a comment

Your email address will not be published.


*