വിദ്യാര്‍ത്ഥിക്ക് നേരെ കോഴിക്കോട് പീഡനശ്രമം. ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിയായ ആല്ബിന് കിഷോരിക്കാണ് ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ക്രൂരതക്കിരയാകേണ്ടി വന്നത്. പൊലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറാകാതെ വിദ്യാര്‍ത്ഥിയെയും ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തിനെ അധിക്ഷേപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ആല്ബിന് റെയില്‍വേ സ്റ്റേഷനിലേക്ക് അപരിചിതനോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. സ്റ്റേഷനെത്തിയിട്ടും നിര്‍ത്താതെയായപ്പോള്‍ ആല്ബിന് ബഹളം വെച്ചതോടെ വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് ക്രൂരമായി അടിച്ചു . തലയ്ക്ക് പരിക്കേറ്റ ആല്‍ബിനെ ഹോട്ടലിലേക്ക് കൊണ്ടുപോയ പ്രതി പീഡിപ്പിക്കാനും ശ്രമിച്ചു.
പരിക്കേറ്റ ആല്ബിന് തന്റെ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തിനൊപ്പം കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. ട്രാന്‍സ്ജെന്‍ഡര്‍ തന്റെ കൂടെയുണ്ടെന്നതിനാല്‍ ഇത്തരത്തിലുള്ളവരുടെ ഒന്നിച്ച് നടക്കുന്നതിനാലാണ് നിനക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. പരാതി സ്വീകരിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് ഭീഷണിയും മുഴക്കുകയായിരുന്നു പോലീസ്
Be the first to comment on "ട്രാന്‍സ്ജെന്‍ഡറിന്റെ കൂടെ നടക്കരുതെന്ന് വിദ്യാര്‍ത്ഥിയോട് കോഴിക്കോട്ടെ പോലീസ്"