സ്വപ്നചിത്ര , ഭിന്നശേഷിയുള്ളവരുടെ ചിത്രപ്രദർശനം കോഴിക്കോട് ആർട് ഗാലറിയിൽ

ഭിന്നശേഷിക്കാർ വരച്ച ചിത്രങ്ങളുടെ പ്രദർശനമെന്ന വ്യത്യസ്തവും സാമൂഹ്യപ്രാധാന്യവുമായ പരിപാടിയുമായി ഒരു കൂട്ടർ. കോഴിക്കോട് ആർട് ഗാലറിയിൽ വെച്ചാണ് ഡിസംബർ ആറ് മുതൽ പത്ത് വരെ ശാരീരിക വെല്ലുവിളികളെ അതിജീവിച്ച വ്യത്യസ്തമായ കഴിവുകളുള്ളവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം. ‘ഡ്രീം ഓഫ് അസ് ‘ എന്ന കൂട്ടായ്മയാണ് പരിപാടിയുടെ സംഘാടകർ. മികച്ച സർഗ്ഗാത്മക പ്രതിഭയ്ക്കുള്ള ഈ വർഷത്തെ നാഷണൽ അവാർഡ് കരസ്ഥമാക്കിയ സുനിത കുഞ്ഞിമംഗലം അടക്കമുള്ളവരുടെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാവും

സംഘാടകർ പറയുന്നു.


” ഇല്ലാത്ത ചെറിയ കുറവുകളെ കണ്ടുപിടിച്ച് ആകുലപ്പെടുന്നവരാണ് നമ്മളിൽ പലരും…
ചുറ്റും ഒന്നു കണ്ണോടിച്ചാൽ സ്വന്തം കുറവുകളെ അസാദ്ധ്യമായ മനോധൈര്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും വൈകല്യത്തെ ആത്മവിശ്വാസത്തോടെ അധിജീവിച്ച് ജീവിതവിജയം നേടുന്ന ധാരാളം വ്യക്തികളെ കാണാം… കാണുവാൻ കഴിയുന്നില്ലെങ്കിൽകൂടി മഴവിൽനിറമുള്ള കാഴ്ചപ്പാടുള്ളവർ… കൈകളില്ലെന്നാൽ കൂടി സാധ്യതകളുടെ ഒരു വലിയ ക്യാൻവാസിൽ ചിത്രം വരയ്ക്കുന്നവർ…
സംസാരിക്കുവാനും കേൾക്കുവാനും ആവതില്ലെന്നാൽകൂടി ഹ്യദയംകൊണ്ട് ശ്രദ്ധാപൂർവ്വം ശ്രവിക്കുവാനും സംസാരിക്കാനും കഴിയുന്നവർ.

ജീവിതം ഒരു ചക്രകസേരയിൽ ആയിപ്പോയെങ്കിൽകൂടി ആർക്കൊക്കയോ ജീവിതം നൽകുന്നവർ…എന്നിട്ടും അവരെ നമ്മൾ ‘വികലാംഗർ’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നു. നമ്മുടെ മാനസിക വൈകല്യം തിരുത്തി ഇവരെ  ‘ഭിന്നശേഷിയുള്ളവർ’ എന്ന് വിശേഷിപ്പിച്ച് പ്രോത്സാഹിപ്പിക്കാം… അവർക്കു വേണ്ടി ഒരു ചിത്ര പ്രദർശനം അണിയിച്ചൊരുക്കുകയാണ്  “Dream_Of_Us” സ്വപ്നചിത്രയിലൂടെ..

കോഴിക്കോട് കാത്തിരിക്കുന്നു സ്വപ്ന ചിത്രയ്ക്കായ്….

Posted by Dream of us on 24 नोव्हेंबर 2017

ഒരു ജീവിതംപോലുമില്ലല്ലോ എന്ന് ലോകം സഹതപിക്കുമ്പോൾ…പൂർണ്ണരായി ആരുമില്ലല്ലോ എന്ന തിരിച്ചറിവുണ്ട്. ഞങ്ങളുടെ സ്വപ്‌നങ്ങൾക്കും അതിജീവനത്തിന്റെ വർണ്ണചിറകുകൾക്കും എന്ന് ഈ ചിത്രപ്രദർശനത്തിലൂടെ നമുക്ക് ലോകത്തോട് ഉറക്കെപറയണം…

ചിത്രങ്ങൾ ആസ്വദിക്കാനും… ചിത്രങ്ങൾ വാങ്ങി അവർക്ക് കൈതാങ്ങാകുവാനും… കലാകാരന്മാരോട് സ്നേഹസംവാദനം നടത്താനും…എല്ലാ കൂട്ടുകാരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു… ”

Be the first to comment on "സ്വപ്നചിത്ര , ഭിന്നശേഷിയുള്ളവരുടെ ചിത്രപ്രദർശനം കോഴിക്കോട് ആർട് ഗാലറിയിൽ"

Leave a comment

Your email address will not be published.


*