ഷഫിനെയും കത്തിക്കണമെന്ന് സിപിഎം പ്രവര്‍ത്തകന്‍. നാട് നന്നാവുമെന്നും കമന്റ്

ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനെ രാജസ്ഥാന്‍ മാതൃകയില്‍ ചുട്ടുകൊല്ലണമെന്ന് സോഷ്യല്‍ മീഡിയയില്‍ സിപിഎം പ്രവര്‍ത്തകന്റെ കമന്റ്. ഹാദിയ ഷഫിനോട് സംസാരിച്ചു എന്ന മനോരമന്യൂസ് ടിവിയുടെ വാര്‍ത്തക്ക് കീഴെയാണ് ഷഫിനെ കൊന്നുകളഞ്ഞാല്‍ നാട് രക്ഷപ്പെടുമെന്ന് സിപിഎം പ്രവര്‍ത്തകനും തിരുവനന്തപുരം സ്വദേശിയുമായ അനൂപ് സോമനാഥിന്റെ കമന്റ്.

” ഇവനെ അങ്ങ് രാജസ്ഥാനിലോട്ട് അയച്ചാല്‍ തീരുന്ന പ്രശ്നമേ ഇപ്പോ നമ്മുടെ നാട്ടിനുള്ളൂ.. സുടു തീരുകേം ചെയ്യും.. സംഘി ഉള്ളിലാവുകേം ചെയ്യും ‘ അനൂപ് കമന്റ് ചെയ്തു. ഫേസ്ബുക്കില്‍ തന്റെ ടൈംലൈനില്‍ സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും പരിപാടികളും രാഷ്ട്രീയവും നിരന്തരം ഷെയര്‍ ചെയ്യാറുണ്ട് അനൂപ്.

‘വോട്ട് ഫോര്‍ എല്‍ഡിഎഫ് , വോട്ട് ഫോര്‍ സികെ ഹരീന്ദ്രന്‍’ എന്നെഴുതി എല്‍ഡിഎഫ് എംഎല്‍എ സികെ ഹരീന്ദ്രനോടൊപ്പം നില്‍ക്കുന്ന ചിത്രവും അനൂപ് ഫേസ്ബുക്കില്‍ പോസ്റ്റിയിട്ടുണ്ട്.

നേരത്തെ രാജസ്ഥാനില്‍ ലവ് ജിഹാദിന്റെ പേരില്‍ യുവാവിനെ ചുട്ടുകൊന്നത് ന്യായീകരിച്ചും വിഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥന്‍ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബാബറി മസ്ജിദിന്റെ 25-ാം വാര്‍ഷികം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് തൊട്ടുപിന്നെലെയാണ് പ്രതീഷ് രാജസ്ഥാനിലെ ക്രൂരമായ കൊലപാതകത്തെയും ന്യായീകരിച്ച് രംഗത്തെത്തിയിരുന്നത്.

Be the first to comment on "ഷഫിനെയും കത്തിക്കണമെന്ന് സിപിഎം പ്രവര്‍ത്തകന്‍. നാട് നന്നാവുമെന്നും കമന്റ്"

Leave a comment

Your email address will not be published.


*