വീണ്ടും വോട്ടെല്ലാം ബിജെപിക്ക്. ഗുജറാത്തില്‍ ഇവിഎമ്മുകള്‍ക്കെതിരെ പരാതി

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനിടെ പലയിടത്തും വോട്ടിങ്ങ് മെഷീനുകളുടെ പ്രവര്‍ത്തനം തകരാറില്‍. സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് മെഷീനുകൾ പ്രവർത്തന രഹിതമായതോടെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. മെഷീനുകൾക്ക് തകരാർ സംഭവിച്ച ബൂത്തുകളിൽ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.

തകരാർ സംഭവിച്ച വോട്ടിംഗ് മെഷീനുകൾ മാറ്റിയതിനു ശേഷം പകരം മെഷീനുകൾ എത്തിച്ച ശേഷമാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ് പുനരാരംഭിച്ചത്.

അതേ സമയം ബറൂചിൽ സംഗ്രാപുര ഉർദു സ്കൂളിലെ ബൂത്തിൽ ചെയ്യുന്ന വോട്ടെല്ലാം ബി.ജെ.പിക്ക് കാണിക്കുന്നതോടെ പോളിംഗ് നിർത്തിവെച്ചു.  ഇ.വി.എം ബ്ളൂടൂത്തുമായി കണക്റ്റ് ചെയത് കൃത്രിമം കാണിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് മൊദ്വാദിയ പരാതി നൽകി.

സൂറത്ത്, ബരഡോളി, വൽസാട്, വാഗ്ര എന്നിവിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെയും വി പി പാറ്റിനെതിരെയും പരാതിയുണ്ട്. ജിഗ്നേഷ് മെവാനി മത്സരിക്കുന്ന വാദ്ഗാമിലും മെഷീന്‍ തകരാറ് സംഭവിച്ചതായി വാര്‍ത്തകളുണ്ട്.

ആദ്യ ഘട്ട വോട്ടെടുപ്പില്‍ സൗ​രാ​ഷ്‌​ട്ര​യി​ലെ​യും തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ​യും 89 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വി​ധി​യെ​ഴു​ത്ത്. 977 സ്ഥാ​നാ​ർഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തുണ്ട്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിക്കാണ് അവസാനിക്കുക. 14നു ​ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ 93 മ​ണ്ഡ​ല​ങ്ങ​ളി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. 18നു ​ഫ​ലം പ്ര​ഖ്യാ​പി​ക്കും

Be the first to comment on "വീണ്ടും വോട്ടെല്ലാം ബിജെപിക്ക്. ഗുജറാത്തില്‍ ഇവിഎമ്മുകള്‍ക്കെതിരെ പരാതി"

Leave a comment

Your email address will not be published.


*