ഇതരമതസ്ഥയെ പ്രണയിച്ചതിന് ക്രൂരമര്‍ദ്ദനം. ഈഴവയുവാവ് ജീവനൊടുക്കി

ക്രിസ്ത്യൻ യുവതിയെ പ്രണയിച്ചതിന്  നേരിട്ട ക്രൂരമര്‍ദ്ദനത്തെയും അപമാനത്തെയും തുടര്‍ന്ന് 21 വയസ്സുള്ള സുധീഷ് എന്ന ഈഴവ യുവാവ് ജീവനൊടുക്കി. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കാരറയിലാണ് സംഭവം.

പ്രണയവിവരം പെൺകുട്ടിയുടെ വീട്ടിൽ അറിഞ്ഞതോടെ പെൺകുട്ടിയുടെ പിതാവും പിതൃസഹോദരനും അനീഷ് എന്നൊരാളും യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് നാരദന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സുധീഷിന് മര്‍ദ്ദനമേറ്റത്.

സംഭവത്തിൽ അഗളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്. മർദ്ദനത്തിന് നേതൃത്വം നൽകിയ പെൺകുട്ടിയുടെ പിതാവുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്നുച്ചയോടെ സംസ്‌ക്കരിച്ചു.

ക്യാൻസർ രോഗിയായ പിതാവിന്റെ ചികിത്സയുടെ ആവശ്യത്തിനായി ആശുപത്രിയിൽ പോകുന്നതിനിടെയാണ് സൂധീഷിന് മര്‍ദ്ദനമേറ്റത്. ഒപ്പം സുധീഷിന്റെ കയ്യിലെ പണവും തട്ടിപ്പറിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സുധീഷ് ഏറെ മനോവിഷമത്തിലായിരുന്നുവെന്ന് സഹോദരന്‍ സുഭാഷ് പ്രതികരിച്ചതായി നാരദന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

Be the first to comment on "ഇതരമതസ്ഥയെ പ്രണയിച്ചതിന് ക്രൂരമര്‍ദ്ദനം. ഈഴവയുവാവ് ജീവനൊടുക്കി"

Leave a comment

Your email address will not be published.


*