ലവ് ജിഹാദ് തടയാനുള്ള മാര്‍ഗത്തെക്കുറിച്ച് പരീക്ഷാചോദ്യം. വിവാദത്തിലകപ്പെട്ട് എംജി യൂണിവേഴ്സിറ്റി

ലവ് ജിഹാദിനെ കുറിച്ചുള്ള ചോദ്യവുമായി എം ജി സർവകലാശാല എൽ എൽ ബി ചോദ്യ പേപ്പർ വിമര്‍ശിക്കപ്പെടുന്നു. അബോളിഷൻ ഓഫ് ലവ് ജിഹാദ് ആക്ട് എന്ന സാങ്കൽപ്പിക നിയമത്തെ ഉപയോഗിച്ച് പ്രണയ വിവാഹം സംബന്ധിച്ച കേസിൽ തീർപ്പു കൽപ്പിക്കാൻ ആണ് ചോദ്യത്തിൽ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്.  എംജി_യൂണിവേഴ്സിറ്റി പഞ്ചവത്സര LLB അഞ്ചാം സെമസ്റ്റർ കോൺസ്റ്റിറ്റ്യൂഷൻ ചോദ്യ പേപ്പറിലാണ് ഈ ചോദ്യമുള്ളത്.

മുസ്ലിം വിരുദ്ധതയുടെ ഭാഗമായി സംഘ്പരിവാര്‍ മെനഞെടുത്ത ഒരു കള്ളപ്രചരണത്തെ അംഗീകരിക്കും വിധത്തിലുള്ള ചോദ്യമാണിതെന്ന് നിയമവിദ്യാര്‍ത്ഥികളും സാമൂഹ്യപ്രവര്‍ത്തകരും പ്രതികരിക്കുന്നു. ലവ്ജിഹാദ് എന്നതുമായി ബന്ധപ്പെട്ട് തെളിയിക്കാനാവുന്ന ഒന്നും ഇതുവരെ കണ്ടെത്തിയില്ലെന്ന് മാത്രമല്ല ,ഈ പദപ്രയോഗം ഉപയോഗിച്ചാണ് സംഘ്പരിവാറും മുസ്ലിംവിരുദ്ധ ശക്തികളും വിദ്വേഷ പ്രചരണം നടത്തിയിരുന്നത്.

” സംഘപരിവാർ നുണ പ്രചാരങ്ങൾക്ക് സമൂഹത്തിൽ എത്രത്തോളം സ്വീകാര്യതയുണ്ടെന്ന് ,
ഇന്നത്തെ MG യൂണിവേഴ്‌സിറ്റി ബി.എ.,എൽ.എൽ.ബി 5 ആം സെമസ്റ്റർ പരീക്ഷയിലെ ലൗ ജിഹാദ് പരാമർശം സൂചിപ്പിക്കുന്നുണ്ട്. ലൗ ജിഹാദ് എന്ന് മതം മാറിയുള്ള പ്രണയ വിവാഹങ്ങളെ വിശേഷിപ്പികരുത് എന്ന് കേരള ഹൈക്കോടതി ഹാദിയ കേസ്‌ അടക്കമുള്ള സമാനമായ കേസുകളിൽ പറഞ്ഞിട്ടുണ്ട്. ലൗ ജിഹാദ് എന്ന രീതിയിൽ സംഘടിതമായോ അല്ലാതെയോ സംഭവങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് കേരളാ ഹൈക്കോടതിയിൽ പോലീസ് സമർപ്പിച്ച സത്യവാങ്മൂലങ്ങളിലും പറയുന്നുണ്ട്.. പക്ഷേ സമൂഹത്തിൽ മുസ്ലിം സമുദായത്തെ കുറിച്ചും, പ്രത്യേകിച്ച് മുസ്ലിം യുവാക്കളെ കുറിച്ചും ലൗ ജിഹാദ് പ്രചാരണം എത്രത്തോളം ആഴത്തിൽ ബാധിച്ചിട്ടുണ്ടെന്ന് സ്വന്തം അനുഭവത്തിൽ നിന്നടക്കം ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചത് കൊണ്ട് മാത്രം ഇത്തരം നുണ പ്രചാരണങ്ങൾക്ക് ഉത്തരം പറയേണ്ട അവസ്ഥ അത് അനുഭവിക്കുന്നവർക്ക് കൂടുതൽ അറിയാമായിരിക്കും. ” എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥി ലാസിം യൂസുഫ് പറയുന്നു.

”Its on Love Jihad!! which is only a myth created by sanghparivar to spread communal hatred against muslims..the same which they used to kill Afrazul last week..the same which they use to burn muslims alive…Is MG university trying to sanction the myth of love jihad which does not exist as per the police records and the court?!” നിയമ വിദ്യാര്‍ത്ഥി അഫീഫ് അബ്ദുല്‍ഖാദര്‍ ഫേസ്ബുക്കില്‍ എഴുതി.

Be the first to comment on "ലവ് ജിഹാദ് തടയാനുള്ള മാര്‍ഗത്തെക്കുറിച്ച് പരീക്ഷാചോദ്യം. വിവാദത്തിലകപ്പെട്ട് എംജി യൂണിവേഴ്സിറ്റി"

Leave a comment

Your email address will not be published.


*