പാർവതിക്കെതിരെ അസഭ്യവർഷം. മുൻകയ്യെടുക്കാൻ നിർമാതാവ് മുതൽ ഫാൻസ്‌കമ്മിറ്റി പ്രസിഡന്റ് വരെ

കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രതാരം പാർവതിക്ക് നേരിടേണ്ടിവന്നത് സോഷ്യല്മീഡിയയിലെ അസഭ്യവർഷവും സ്ത്രീവിരുദ്ധതയും. സ്ത്രീവിരുദ്ധ സംസാരങ്ങളുമായി കസബ സിനിമയുടെ നിർമാതാവ് തന്നെ പാർവതിക്കും ഗീതു മോഹൻദാസിനുമെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. “ഗീതു ആന്റിയും, പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്‍ത്‌ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത് ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും” , ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് എഴുതി.

പാർവതിക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞാണ് മമ്മൂട്ടി ഫാൻസ് ചെങ്ങന്നൂർ യൂണിറ്റ് യൂണിറ്റ് പ്രസിഡന്റ് കെ. സുജ ഫേസ്‌ബുക്കിൽ നീണ്ട കുറിപ്പിട്ടത്. ഇതിനകം പതിനായിരത്തിലധികം ലൈക്കുകൾ നേടിയ ആ പോസ്റ്റിൽ നിറയെ പാർവതിക്കെതിരായ അസഭ്യങ്ങളാണ്. നാലായിരം പേർ ഷെയർ ചെയ്ത പോസ്റ്റ് ആരംഭിക്കുന്നത് പാർവതികൊച്ചമ്മേ എന്ന് വിളിച്ചാണ്. ” തമിഴില്‍ പോയി ധനുഷിന്‍റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേര്‍ത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ..അതൊന്നും ഈ പറഞ സ്ത്രീ വിരുദ്ധത ആകില്ലേ..അതോ ജീന്‍സും ടോപ്പും വലിച്ച് കേറ്റി മാറും തളളി പിടിച്ച് നടക്കുന്ന നിങ്ങള്‍ക്ക് ഇതൊന്നും ബാധകം അല്ലേ. ” എന്നിങ്ങനെ പോവുന്നു പോസ്റ്റിലെ വരികൾ. പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് താഴെയും കേട്ടാൽ അറക്കുന്ന കമന്റുകളാണ് വരുന്നത്.

പാര്‍വ്വതി പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണിതെല്ലാം എന്നായിരുന്നു സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കരുടെ പ്രതികരണം. ” നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തേയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാല്‍ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ്” ഐഎഫ്എഫ്‌കെ വേദിയിൽ പാര്‍വ്വതി പറഞ്ഞ വാക്കുകളാണ് ഇവ.

നിമയെപ്പറ്റിയുള്ള വിമർശനം മഹാനടന് നേരെയുള്ള വിമർശനമാക്കി മാറ്റിയ ഓൺലൈൻ മാധ്യമങ്ങൾക്കും വാക്കുകളെ വളച്ചൊടിച്ച മഞ്ഞ പത്രങ്ങളിൽ വിശ്വസിച്ച ആരാധകരോടും നന്ദിയുണ്ടെന്നും പാർവതി ഫേസ്‌ബുക്കിൽ മറുപടിയായെഴുതി. തുടരെതുടരെയുള്ള ട്രോളുകളും അസഭ്യവർഷവും സൈബർ അബ്യൂസ് ആയി മാറുമെന്നും അതുകൊണ്ട് സൂക്ഷിക്കണമെന്നും താരം വ്യക്തമാക്കി.

Be the first to comment on "പാർവതിക്കെതിരെ അസഭ്യവർഷം. മുൻകയ്യെടുക്കാൻ നിർമാതാവ് മുതൽ ഫാൻസ്‌കമ്മിറ്റി പ്രസിഡന്റ് വരെ"

Leave a comment

Your email address will not be published.


*