ഗുജറാത്താണ് മോഡൽ. നമുക്കു വേണ്ടത് ഹിന്ദുത്വനിലപാടെന്നു കെപിസിസി നേതാവ്

കേരളത്തില്‍ കോണ്‍ഗ്രസ് ഹിന്ദുത്വ നിലപാട് സ്വീകരിക്കണമെന്ന് കെപിസിസി നിര്‍വ്വാഹക സമിതി അംഗം സൈമണ്‍ അലക്‌സ്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് സൈമണ്‍ അലക്‌സിന്റെ പ്രതികരണം. ഗുജറാത്ത് ഒരു പാഠമാണെന്നും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു ഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹിന്ദുത്വ നിലപാട് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടണം. കെഎം മാണിയെയും വീരേന്ദ്രകുമാറിനെയുമല്ല ബിഡിജെഎസിനെയാണ് മുന്നണിക്ക് ആവശ്യം. കേരളത്തിലെ ജനസംഖ്യയില്‍ മുന്‍പന്തിയില്‍ ഉള്ള ഈഴവ സമുദായത്തെ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പ് മുന്നണിക്കൊപ്പം ചേര്‍ക്കണമെന്നും പോസ്റ്റില്‍ പറയുന്നു. ഇത് തന്റെ വ്യക്തപരമായ അഭിപ്രായമാണ്. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകണമെന്ന് പറഞ്ഞാണ് സൈമൺ അലക്സ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കോൺഗ്രസ്സിന്റെ ഭാരവാഹികളിലൊരാളും പോസ്റ്റിനോടോ അഭിപ്രായത്തോടോ ഇതുവരെ പരസ്യമായി എതിർപ്പ് ഉന്നയിച്ചില്ല എന്നതും ഗൗരവപരമാണ്.

Be the first to comment on "ഗുജറാത്താണ് മോഡൽ. നമുക്കു വേണ്ടത് ഹിന്ദുത്വനിലപാടെന്നു കെപിസിസി നേതാവ്"

Leave a comment

Your email address will not be published.


*